കുവൈറ്റില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും 

പുതിയ നീക്കത്തിലൂടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന് ഭാഗമായി കുവൈറ്റില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ നീക്കത്തിലൂടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. 

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന ചികിത്സക്കൊപ്പം മറ്റു കേന്ദ്രങ്ങളില്‍ കൂടി സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നടപടി. ചികിത്സാ ചെലവ് ഇനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഇത് സഹായിക്കും. 

നിലവില്‍ വിദേശികളുടെ വിസ സ്റ്റാംപ് ചെയ്യുമ്പോള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇനത്തില്‍ തുക ഈടാക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ ചികിത്സ ലഭിക്കൂ. ഇവിടെ ഡോക്ടറെ കാണാന്‍ 10 ദിനാറും, മരുന്നിന് 10 ദിനാറും വീതം ഓരോ തവണയും 20 ദിനാര്‍ വീതം ഈടാക്കും. അതിനാല്‍ വിദേശികള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പക്ഷെ ഇവിടെ പരിരക്ഷ ഇല്ലാത്തതിനാല്‍ വലിയ ചികിത്സ ആവശ്യമായി വന്നാല്‍ ചെലവ് കൂടും. എന്നാല്‍ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് വരുന്നതോടെ എല്ലായിടത്തും ചികിത്സ ഉറപ്പാക്കാം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com