ന്യൂ ഹാംപ്‌ഷെയറിലും ട്രംപിന് വിജയം; പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വീണ്ടും വഴിതെളിയുന്നു

ഇന്ത്യന്‍ വംശജയായ നിക്കി ഹേലിയെയാണ് പരാജയപ്പെടുത്തിയത്
ഡോണൾഡ് ട്രംപ്
ഡോണൾഡ് ട്രംപ് ഫയൽ ചിത്രം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഡൊണള്‍ഡ് ട്രംപിന് വീണ്ടും വഴിതെളിയുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രണ്ടാം പ്രൈമറിയിലും ട്രംപി വിജയിച്ചു. ന്യൂ ഹാംപ്‌ഷെയറില്‍ നടന്ന പ്രൈമറിയില്‍ നിക്കി ഹേലിയെയാണ് ട്രംപ് പരാജയപ്പെടുത്തിയത്.

ന്യൂ ഹാംപ്‌ഷെയറില്‍ ട്രംപിന് കടുത്ത എതിരാളിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഫ്‌ലോറിഡ ഗവര്‍ണറായിരുന്ന റോണ്‍ ഡി സാന്റിസ് മത്സരരംഗത്തു നിന്നും പിന്മാറുന്നതായി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ട്രംപിന് പിന്തുണ നല്‍കുന്നതായും സാന്റിസ് വ്യക്തമാക്കി. ഇതോടെയാണ് ന്യൂ ഹാംപ്‌ഷെയറില്‍ ട്രംപും ഹേലിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് വഴിയൊരുങ്ങിയത്.

ഡോണൾഡ് ട്രംപ്
കണ്ണൂരേക്കും തിരുപ്പതിയിലേക്കും പറക്കാം; നെടുമ്പാശ്ശേരിയിൽ നിന്ന് കൂടുതൽ പ്രാദേശിക വിമാന സർവീസുകൾ

സൗത്ത് കരോലിന മുന്‍ ഗവര്‍ണറാണ് ഇന്ത്യന്‍ വംശജയായ നിക്കി ഹേലി. 2017 ജനുവരി മുതല്‍ 2021 ജനുവരി വരെ പ്രസിഡന്റായിരുന്ന ട്രംപിന്റെ കാലത്ത് യു എന്‍ സ്ഥാനപതിയായിരുന്നു നിക്കി ഹേലി. വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ നിക്കി ഹേലിയേയും യുഎസ് പ്രസിഡന്റ് ജോ ബൈഡനേയും ട്രംപ് കടന്നാക്രമിച്ചു.

നിക്കി ഹേലിക്ക് ഇത് മോശം രാത്രിയാണെന്ന് പറഞ്ഞ ട്രംപ് അവര്‍ പരാജയം സമ്മതിക്കുന്നില്ലെന്നും വിമര്‍ശിച്ചു. നിക്കി ഹേലിയുടെ പ്രധാന അനുകൂലിയായ ന്യൂ ഹാംഷെയര്‍ സിറ്റിങ് ഗവര്‍ണര്‍ ജോണ്‍ സുനുനുവിനെയും ട്രംപ് പരിഹസിച്ചു. നേരത്തെ അയാവ കോക്കസില്‍ നടന്ന പ്രൈമറിയിലും ഡൊണള്‍ഡ് ട്രംപ് വിജയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com