കുവൈറ്റിലേക്ക് ഫാമിലി വിസയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനാകില്ല; അപേക്ഷകള്‍ തള്ളി

പുതിയ നിബന്ധനകള്‍ പ്രകാരം പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ക്ക് അപേക്ഷകള്‍ നല്‍കി തുടങ്ങാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ഫാമിലി വിസയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനാകില്ലെന്ന് അധികൃതര്‍. ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കള്‍ എന്നിവര്‍ക്കു മാത്രമായി വിസ പരിമിതപ്പെടുത്തിയത് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയാണ്.

പുതിയ നിബന്ധനകള്‍ പ്രകാരം പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ക്ക് അപേക്ഷകള്‍ നല്‍കി തുടങ്ങാം. എല്ലാ റെസിഡന്‍സി അഫയേഴ്‌സ് വകുപ്പുകളിലും ഞായറാഴ്ച മുതല്‍ പ്രവാസികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചിട്ടുണ്ട്. കുടുംബ വിസാ നടപടികള്‍ പുനരാരംഭിക്കുന്നതായി വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
മാലിദ്വീപ് 'വേണ്ട'; ടൂറിസം റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴ്ന്നു, 2003ല്‍ നമ്പര്‍ വണ്‍

പരിഷ്‌കരിച്ച വീസ നിയമം പ്രാബല്യത്തിലായതിന്റെ ആദ്യദിനത്തില്‍ തന്നെ 1165 അപേക്ഷകള്‍ അധികൃതര്‍ തള്ളി. ഇതില്‍ ഏറെയും മാതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷകളായിരുന്നു. വിവാഹ, ജനന, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, രാജ്യങ്ങളിലെ കുവൈറ്റ് എംബസിയില്‍ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകള്‍ എന്നിവയാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്.

പുതിയ നിബന്ധന പ്രകാരം അപേക്ഷകര്‍ക്ക് കുറഞ്ഞ ശമ്പള നിരക്ക് 800 ദിനാറും യൂണിവേഴ്സിറ്റി ബിരുദവും നിര്‍ബന്ധമാണ്. ഇത്തരക്കാര്‍ക്ക് മാത്രം ഫാമിലി വിസ നല്‍കിയാല്‍ മതി എന്നാണ് പുതിയ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com