ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്ത് ഇസ്രയേൽ സൈന്യം; 112 മരണം, 760 പേർക്ക് പരിക്ക്

ജനക്കൂട്ടം അക്രമാസക്തമായതുകൊണ്ടു വെടിവച്ചെന്നാണ് ഇസ്രയേൽ വിശദീകരണം
ഗാസയിൽ ഇസ്രയേല്‍ വെടിവെപ്പ്
ഗാസയിൽ ഇസ്രയേല്‍ വെടിവെപ്പ്എഎഫ്പി
Published on
Updated on

ഗാസ: പലസ്തീന് നേരെ വീണ്ടും ഇസ്രയേലിന്റെ കൂട്ടക്കുരുതി. ​ഗാസയിൽ ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിൽക്കുകയായിരുന്ന പലസ്തീൻ ജനതയ്‌ക്ക് നേരെ ഇസ്രയേൽ സേന വെടിയുതിർത്തു. വെടിവെപ്പിൽ 112 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോ​ഗ്യ മന്ത്രാലയം നൽകുന്ന വിവരം. എഴുനൂറിലധികം ആളുകൾക്ക് പരിക്കേറ്റു. ജനക്കൂട്ടം അക്രമാസക്തമായതുകൊണ്ടു വെടിവച്ചെന്നാണ് ഇസ്രയേൽ വിശദീകരണം.

സംഭവത്തെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ച പലസ്തീന്‍ ആരോഗ്യ മന്ത്രാലയം, ആക്രമണത്തെ അപലപിച്ചു. ഗാസയുടെ പടിഞ്ഞാറന്‍ നബുള്‍സി റൗണ്ട്എബൗട്ടില്‍ ഭക്ഷണത്തിനായി ട്രക്കുകള്‍ക്ക് അടുത്തേക്ക് വന്നവരെയാണ് സൈന്യം വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാൽ ഭക്ഷണം വാങ്ങാനെത്തിയ ജനക്കൂട്ടം ട്രക്കിനുചുറ്റും തിരക്കുകൂട്ടുകയും അങ്ങനെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് അപകടമുണ്ടായെന്നുമായിരുന്നു ഇസ്രയേല്‍ ആദ്യം പറഞ്ഞിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗാസയിൽ ഇസ്രയേല്‍ വെടിവെപ്പ്
വിസ റദ്ദാക്കുകയോ, കാലാവധി കഴിഞ്ഞാലോ 6 മാസം വരെ യുഎഇയില്‍ തുടരാം; അഞ്ച് വിഭാഗക്കാര്‍ക്ക് ബാധകം

പിന്നീട് സൈന്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ജനക്കൂട്ടം എത്തിയതോടെ വെടിയുതിര്‍ത്തതാണെന്ന് ഇസ്രയേല്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ മതിയായ ആംബുലന്‍സുകള്‍ ഇല്ലാതെവന്നതോടെ കഴുതവണ്ടിയില്‍ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് കമാല്‍ അദ്‍വാന്‍ ആശുപത്രി വക്താവ് ഫാരിസ് അഫാന പറഞ്ഞു. പരിക്കേറ്റ മുഴുവന്‍ ആളുകളെയും ചികിത്സിക്കാനുള്ള ആരോഗ്യസംവിധാനങ്ങള്‍ ഗാസയിലെ ആശുപത്രികളില്‍ ഇല്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com