ട്രംപിന്റെ വിജയക്കുതിപ്പിന് അവസാനം; നിക്കി ഹാലെയ്ക്ക് വാഷിങ്ടണ്‍ പ്രൈമറിയില്‍ വിജയം

നിക്കി ഹാലെയുടെ ആദ്യ പ്രൈമറി വിജയമാണിത്
 നിക്കി ഹാലെ
നിക്കി ഹാലെഫയൽ ചിത്രം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷനായുള്ള റിപ്പബ്ലിക്കന്‍ പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അപരാജിത കുതിപ്പിന് വിരാമം. വാഷിങ്ടണ്‍ ഡിസി പ്രൈമറിയിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഇന്ത്യന്‍ വംശജയും യുഎന്‍ മുന്‍ അംബാസഡറുമായ നിക്കി ഹാലെയ്ക്ക് വിജയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിക്കി ഹാലെയുടെ ആദ്യ പ്രൈമറി വിജയമാണിത്. 62.9 ശതമാനം വോട്ടുകള്‍ ഹാലെ നേടി. ട്രംപിന് 33.2 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഹാലെയ്ക്ക് 19 പ്രതിനിധികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞു.

 നിക്കി ഹാലെ
ബുധനാഴ്ച കര്‍ഷക സമരം പുനരാരംഭിക്കും; പത്തിന് രാജ്യവ്യാപകമായി ട്രെയിന്‍ ഉപരോധം

ഇതിന് മുമ്പ് നടന്ന എട്ട് പ്രൈമറികളിലും ഡോണള്‍ഡ് ട്രംപ് പാര്‍ട്ടിയിലെ എതിരാളിയായ നിക്കി ഹാലെക്കെതിരെ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വാഷിങ്ടണ്‍ പ്രൈമറി ജൂണ്‍ മാസത്തില്‍ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com