വീണ്ടും ട്രംപ്-ബൈഡന്‍ പോരാട്ടം; സൂപ്പര്‍ ട്യൂസ്‌ഡേയില്‍ വന്‍ കുതിപ്പുമായി ബൈഡനും ട്രംപും

ഇന്ത്യന്‍ വംശജയും യുഎന്‍ മുന്‍ അംബാസഡറുമായ നിക്കി ഹാലെ ഒരിടത്തു മാത്രമാണ് വിജയിച്ചത്
ജോ ബൈഡനും ട്രംപും
ജോ ബൈഡനും ട്രംപും ഫയൽ ചിത്രം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തില്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും തകര്‍പ്പന്‍ വിജയം. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപും ബൈഡനും വീണ്ടും ഏറ്റുമുട്ടുന്നതിന് കളമൊരുങ്ങി.

15 സംസ്ഥാനങ്ങളിലേക്ക് നടന്ന സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തില്‍ 11 ഇടത്താണ് ട്രംപ് വിജയിച്ചത്. മുഖ്യ എതിരാളിയായ ഇന്ത്യന്‍ വംശജയും യുഎന്‍ മുന്‍ അംബാസഡറുമായ നിക്കി ഹാലെ ഒരിടത്തു മാത്രമാണ് വിജയിച്ചത്. അലബാമ, കൊളറാഡോ, അര്‍ക്കന്‍സസ്, മെയ്ന്‍, നോര്‍ത്ത് കരോലിന, ഒക്ലഹോമ, ടെന്നസി, ടെക്സസ്, വെര്‍ജീനിയ, മസാച്ചുസെറ്റ്സ്, മിനസോട്ട എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെര്‍മോണ്ട് മാത്രമാണ് നിക്കി ഹാലെയെ തുണച്ചത്. ശേഷിക്കുന്ന മറ്റിടങ്ങളില്‍ വോട്ടെണ്ണല്‍ തുടരുകയാണ്. ട്രംപിന്റെ പ്രധാന എതിരാളിയായ നിക്കി ഹാലെക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍. നേരത്തെ നടന്ന പ്രൈമറികളില്‍ വാഷിങ്ടണ്‍ ഡിസിയില്‍ മാത്രമാണ് നിക്കി ഹാലെയ്ക്ക് വിജയിക്കാനായിരുന്നത്.

ഇതോടെ മത്സരത്തില്‍ നിന്നും പിന്മാറാന്‍ നിക്കി ഹാലെയ്ക്കു മേല്‍ സമ്മര്‍ദ്ദമാറി. എന്നാല്‍ ഹാലെ പിന്മാറാന്‍ തയ്യാറായിട്ടില്ല. പ്രൈമറി തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചവര്‍ക്ക് ട്രംപ് നന്ദി അറിയിച്ചു. ട്രംപിന് 715 പ്രതിനിധികളായി. റിപ്പബ്ലിക്കന്‍ നോമിനേഷന് 1215 പേരാണ് വേണ്ടത്. പ്രൈമറികള്‍ പകുതി ഘട്ടം കഴിഞ്ഞതോടെ, ട്രംപ് വീണ്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പായി.

ജോ ബൈഡനും ട്രംപും
ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂര്‍; മാപ്പു പറഞ്ഞ് മെറ്റ, പരിഹാസവുമായി ഇലോണ്‍ മസ്‌ക്

ഡമോക്രാറ്റിക് നോമിനേഷനുള്ള സൂപ്പര്‍ ചൊവ്വ പ്രൈമറിയില്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ 13 സ്റ്റേറ്റുകളില്‍ വിജയിച്ചു. ടെക്‌സാസ്, വിര്‍ജീനിയ, നോര്‍ത്ത് കരോലിന, മിനസോട്ട തുടങ്ങിയ സംസ്ഥാനങ്ങള്‍ ബൈഡനെ പിന്തുണച്ചു. ട്രംപ് വീണ്ടും പ്രസിഡന്റാകുന്നത് രാജ്യം കൂരിരുട്ടിലേക്കും അരാജകത്വത്തിലേക്കും പോകാനേ വഴിവെക്കൂവെന്ന് ബൈഡന്‍ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com