പാരഷൂട്ട് വിടര്‍ന്നില്ല, ഗാസയില്‍ വിമാനത്തില്‍ നിന്ന് താഴേക്കിട്ട സഹായപാക്കറ്റ് വീണ് അഞ്ചുമരണം

വിമാനത്തില്‍ നിന്ന് താഴേക്കിട്ട ഭക്ഷണസാമഗ്രികള്‍ അടങ്ങിയ പാരഷൂട്ട് വിടരാതിരുന്നതിനെ തുടര്‍ന്ന് നിലത്തുവീണ് അഞ്ചുമരണം
​ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങ്
​ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങ്എപി
Published on
Updated on

ഗാസ സിറ്റി: വിമാനത്തില്‍ നിന്ന് താഴേക്കിട്ട ഭക്ഷണസാമഗ്രികള്‍ അടങ്ങിയ പാരഷൂട്ട് വിടരാതിരുന്നതിനെ തുടര്‍ന്ന് നിലത്തുവീണ് അഞ്ചുമരണം. ഭക്ഷണ സാമഗ്രികള്‍ ഉള്‍പ്പെടെ നിറച്ച പെട്ടികളായിരുന്നു പാരഷൂട്ടില്‍ ഉണ്ടായിരുന്നത്. സഹായം കാത്ത് താഴെ നിന്നവര്‍ക്ക് മേലെയാണ് പാക്കറ്റുകള്‍ വന്നുവീണത്.

കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഗാസയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ആകാശമാര്‍ഗം സഹായവിതരണം നടത്തുന്നുണ്ട്. വിമാനത്തില്‍ നിന്ന് സഹായ പാക്കറ്റുകള്‍ താഴേക്കിടുന്നത് ഒട്ടും പ്രയോജനകരമല്ലെന്നും അതിര്‍ത്തികളിലൂടെ ഭക്ഷണം എത്തിക്കുന്നതാണ് നല്ലതെന്നും ഗാസ സര്‍ക്കാര്‍ അറിയിച്ചു. ഗാസ മുനമ്പിലെ പൗരന്മാരുടെ ജീവിതത്തിന് ഇത് ഭീഷണിയാണെന്ന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പാഴ്സലുകള്‍ പൗരന്മാരുടെ തലയില്‍ വീണപ്പോഴാണ് ഇത് സംഭവിച്ചതെന്നും ഗാസ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ കുറഞ്ഞത് 20 പേര്‍ ഭക്ഷണക്ഷാമത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയിലും ക്ഷാമം മൂലമുള്ള ബാലമരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് യുനിസെഫ് അറിയിച്ചു.

​ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങ്
'മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി'; പാകിസ്ഥാനില്‍ 22കാരന് വധശിക്ഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com