പുതിയ ചരിത്രം; പാകിസ്ഥാനില്‍ സര്‍ദാരിയുടെ മകള്‍ അസീഫ പ്രഥമ വനിത

ഭാര്യ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിനാല്‍ 31 കാരിയായ മകളെ പ്രഥമ വനിതയാക്കാനാണ് തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്.
സര്‍ദാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിതാവിനൊപ്പം അസീഫ
സര്‍ദാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിതാവിനൊപ്പം അസീഫപിടിഐ

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് സര്‍ദാരിയുടെ മകള്‍ അസീഫ ഭൂട്ടോയെ പ്രഥമ വനിതയാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സാധാരണ ഗതിയില്‍ പ്രഥമ വനിത പദവി രാജ്യത്തിന്റെ പ്രസിഡന്റിന്റെ ഭാര്യയ്ക്കാണ്. ആസിഫ് സര്‍ദാരിയുടെ ഭാര്യ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിനാല്‍ 31 കാരിയായ മകളെ പ്രഥമ വനിതയാക്കാനാണ് തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്.

2007ല്‍ലാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്. പിന്നീട് സര്‍ദാരി വിവാഹം കഴിച്ചിട്ടില്ല. 2008 മുതല്‍ 2013 വരെ അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന ആദ്യ കാലയളവില്‍ പ്രഥമ വനിതയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

രാജ്യത്തിന്റെ 14ാമത് പ്രസിഡന്റായി 68 കാരനായ ആസിഫ് സര്‍ദാരി ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇസ്ലാമാബാദിലെ പ്രസിഡന്റ് ഹൗസില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സര്‍ദാരിക്കൊപ്പം ഇളയ മകള്‍ അസീഫയും ഉണ്ടായിരുന്നു.

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം അസീഫയ്ക്ക് പ്രഥമവനിതയ്ക്കുള്ള പ്രോട്ടോക്കോളും പദവികളും നല്‍കും. ആദ്യ ടേമില്‍ അസീഫ കൗമാരക്കാരിയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ആസിഫ് സര്‍ദാരിക്കൊപ്പം ഇളയ മകളായ അസീഫ ഭൂട്ടോയെ കണ്ടത് മുതല്‍ പ്രഥമ വനിത സ്ഥാനത്തേയ്ക്ക് പരിഗണിക്കുമോ എന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ച ഉയര്‍ന്നിരുന്നു. 2020 നവംബര്‍ 30 ന് മുള്താനില്‍ നടന്ന പിപിപി റാലിയിലാണ് അസീഫ തന്റെ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സര്‍ദാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിതാവിനൊപ്പം അസീഫ
ആണവ യുദ്ധം തടഞ്ഞത് മോദിയുടെ ഇടപെടല്‍?; യുക്രൈനില്‍ ന്യൂക്ലിയര്‍ ബോംബ് പ്രയോഗിക്കാന്‍ റഷ്യ പദ്ധതിയിട്ടെന്ന് റിപ്പോര്‍ട്ട്

വിഭാര്യരായ പ്രസിഡന്റുമാര്‍ തങ്ങളുടെ പെണ്‍മക്കളോടും സഹോദരിമാരോടും മരുമക്കളോടും പോലും പ്രഥമ വനിതയാകാന്‍ ആവശ്യപ്പെട്ട സംഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ധാരാളം ഉണ്ട്. വിഭാര്യനായിരുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രൂ ജാക്‌സണ്‍ തന്റെ മരുമകള്‍ എമിലി ഡൊണല്‍സണോട് രാജ്യത്തിന്റെ പ്രഥമ വനിതയായി സേവനമനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. യുഎസ് പ്രസിഡന്റുമാരായിരുന്ന ചെസ്റ്റര്‍ ആര്‍തറും ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡും തങ്ങളുടെ സഹോദരിമാരോട് പ്രഥമ വനിതയായി സേവനമനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com