പോളിയോ ബാധിച്ച് 70 വര്‍ഷത്തോളം ഇരുമ്പ് ശ്വാസകോശത്തില്‍;പോള്‍ അലക്‌സാണ്ടര്‍ അന്തരിച്ചു

സ്വയം ശ്വസിക്കാനാവാതിരുന്ന പോളിനെ അന്ന് ടെക്‌സാസിലെ ആശുപത്രിയിലേക്ക് മാറ്റുകയും ഇരുമ്പ് ശ്വാസകോശത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു
പോള്‍ അലക്‌സാണ്ടര്‍
പോള്‍ അലക്‌സാണ്ടര്‍ഫെയ്‌സ്ബുക്ക്

ടെക്‌സാസ്: പോളിയോ ബാധിച്ച് 70 വര്‍ഷത്തോളം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച പോള്‍ അലക്‌സാണ്ടര്‍ അന്തരിച്ചു. ആറാം വയസില്‍ പോളിയോ ബാധിതനായ പോള്‍ 78 ാം വയസിലാണ് മരിച്ചത്. 1952ലാണ് പോളിയോ ബാധിച്ച് പോളിന് തലയ്ക്ക് താഴേക്ക് തളര്‍ന്നത്. സ്വയം ശ്വസിക്കാനാവാതിരുന്ന പോളിനെ അന്ന് ടെക്‌സാസിലെ ആശുപത്രിയിലേക്ക് മാറ്റുകയും ഇരുമ്പ് ശ്വാസകോശത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പോള്‍ അലക്‌സാണ്ടറിന്റെ ചെറുപ്പകാലം
പോള്‍ അലക്‌സാണ്ടറിന്റെ ചെറുപ്പകാലം ഫെയ്‌സ്ബുക്ക്

പോളിയോ ബാധിച്ചതിനാല്‍ തലയും കഴുത്തും വായയും മാത്രമേ പോളിന് ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച അവസാനത്തെ ആളുകളില്‍ ഒരാളായിരുന്നു അദ്ദേഹം. അങ്ങനെയാണ് 600 പൗണ്ട് ഭാരമുള്ള ലോഹം കൊണ്ടുള്ള സംവിധാനത്തില്‍ ജീവിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.

പോള്‍ അലക്‌സാണ്ടര്‍
ഒരു നിമിഷത്തിനുള്ളില്‍ എല്ലാം തീര്‍ന്നു; കുതിച്ചുയര്‍ന്ന ഉടന്‍ പൊട്ടിത്തെറിച്ച് ജപ്പാന്റെ ആദ്യ സ്വകാര്യ റോക്കറ്റ് - വിഡിയോ
പോള്‍ അലക്‌സാണ്ടര്‍
പോള്‍ അലക്‌സാണ്ടര്‍ഫെയ്‌സ്ബുക്ക്

അമേരിക്കയില്‍ വലിയ രീതിയില്‍ പോളിയോ പൊട്ടിപുറപ്പെട്ട സമയമായിരുന്നു അത്. 1952 കാലഘട്ടം. അലക്‌സാണ്ടറടക്കം നിരവധി കുട്ടികള്‍ക്ക് പോളിയോ ബാധിച്ചു. അലക്‌സാണ്ടര്‍ ഉള്‍പ്പെടെ ടെക്‌സാസിലെ ഡാളസിന് ചുറ്റും താമിച്ചിരുന്ന നൂറുകണക്കിന് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ഇരുമ്പ് ശ്വാസകോശത്തിന്റെ വാര്‍ഡിലാണ് ചികിത്സ നല്‍കിയത്. പോളിന് സ്വയം ശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയതിനെത്തുടര്‍ന്നാണ് ഈ ചികിത്സാരീതി തുടര്‍ന്നത്. ഇരുമ്പ് ശ്വാസകോശത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വ്യക്തിയായി അലക്‌സാണ്ടര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ശ്വസന സഹായ സംവിധാനമാണ് ഇരുമ്പ് ശ്വാസകോശം. പുതിയ ആരോഗ്യ രംഗത്ത് ഇതിന്റെ ഉപയോഗം കാലഹരണപ്പെട്ടതാണ്. എന്നാല്‍ പരിമിതിക്കിടയിലും അലക്‌സാണ്ടര്‍ ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. എഴുത്തുകാരനും അഭിഭാഷകനായിരുന്നു. 2020ല്‍ അദ്ദേഹം ഒരു ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com