റഷ്യയെ ആക്രമിച്ചത് ഐഎസ് ഖൊറാസന്‍; മുന്നറിയിപ്പ് നൽകിയിരുന്നെന്ന് അമേരിക്ക

അഫ്​ഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഎസ് റഷ്യയിൽ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി യുഎസ് ഇന്റലിജൻസ് വിഭാ​ഗം
റഷ്യയിലെ മോസ്കോയിലുണ്ടായ ഭീകരാക്രമണം
റഷ്യയിലെ മോസ്കോയിലുണ്ടായ ഭീകരാക്രമണംഎഎഫ്പി

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണം നടത്തിയത് ഐഎസ് ഖൊറാസൻ (ഐഎസ്-കെ) വിഭാ​ഗം. സോഷ്യൽ മീഡിയ ചാനലിലൂടെ പങ്കുവച്ച പ്രസ്താവനയിലാണ് ആക്രമണത്തിന്റെ ഉത്തരവാ​ദിത്വം ഇവർ ഏറ്റെടുത്തത്. അഫ്​ഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഎസ് റഷ്യയിൽ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി യുഎസ് ഇന്റലിജൻസ് വിഭാ​ഗം വ്യക്തമാക്കി.

റഷ്യയിലെ മോസ്കോയിലുണ്ടായ ഭീകരാക്രമണം
മോസ്‌കോയില്‍ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം, സ്‌ഫോടനത്തില്‍ കെട്ടിടത്തിന് തീപിടിച്ചു; 60ലേറെ പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിലെ മതമൗലിക തീവ്രവാദി സംഘടനകളിൽ ഏറ്റവും അപകടകാരിയായ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശികരൂപമായ ഐഎസ് ഖൊറാസൻ. കിഴക്കൻ അഫ്ഗാനിലെ ഖൊറാസൻ പ്രവിശ്യ ആസ്ഥാനമാക്കിയാണ് ഐഎസ് കെ പ്രവർത്തിക്കുന്നത്. ഇറാന്‍, തുര്‍ക്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശമാണിത്. 2014ല്‍ ആരംഭിച്ച ഈ ഭീകര സംഘടന കുപ്രസിദ്ധി നേടുന്നത് ക്രൂരമായ ആക്രമങ്ങളിലൂടെയാണ്.

റഷ്യയിലെ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണമുണ്ടായത്. 60പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞത്. 60 പേരുടെ നില ഗുരുതരമാണ്. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം തോക്കുമായി എത്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബോംബ് ആക്രമത്തില്‍ കെട്ടടത്തിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു. ഭീകരം എന്നാണ് യുഎസ് വിശേഷിപ്പിച്ചത്. യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, സ്‌പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങളും അപലപിച്ചു. റഷ്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com