അമേരിക്കയില്‍ പാലത്തിലിടിച്ച കപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍; സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്- വീഡിയോ

അമേരിക്കയിലെ ബാള്‍ട്ടി മോറില്‍ പാലം തകരാന്‍ കാരണമായ ചരക്കുകപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍ എന്ന് അധികൃതര്‍
ബാൾട്ടി മോറിൽ കപ്പലിടിച്ച് പാലം തകർന്നപ്പോൾ
ബാൾട്ടി മോറിൽ കപ്പലിടിച്ച് പാലം തകർന്നപ്പോൾഎപി

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടി മോറില്‍ പാലം തകരാന്‍ കാരണമായ ചരക്കുകപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍ എന്ന് അധികൃതര്‍. ചരക്കുകപ്പലായ ഡാലിയിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനി സ്ഥിരീകരിച്ചു. സിംഗപ്പൂര്‍ പതാകയുള്ള ഡാലി ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചെങ്കിലും നാവികരെല്ലാം സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് നിരവധി വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു. ഏകദേശം ഇരുപതോളം ആളുകള്‍ വെള്ളത്തില്‍ വീണതായി ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. വെള്ളത്തില്‍ വീണവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.

ബാൾട്ടി മോറിൽ കപ്പലിടിച്ച് പാലം തകർന്നപ്പോൾ
പാകിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം; അഞ്ച് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com