അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

യുഎഇയില്‍ 7 ദിവസം ദുഃഖാചരണം
ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ
ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻഫെയ്സ്ബുക്ക്

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ അമ്മാവനും അബുദാബി രാജ കുടുംബാം​ഗവുമായ ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസായിരുന്നു.

അബുദാബി ഭരണാധികാരിയുടെ അൽഐൻ മേഖലയിലെ പ്രതിനിധിയായിരുന്നു. യുഎഇ പ്രസി‍‍ഡൻഷ്യൽ കോർട്ട് മരണം സ്ഥിരീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും അബുദാബി നാഷണൽ ഓയിൽ കമ്പനി ചെയർമാനുമായിരുന്നു. സുപ്രീം പെട്രോളിയം കൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനുമായിരുന്നു.

ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ
പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com