ഉത്തര കൊറിയയുടെ ഗീബല്‍സ്; കിം കി നാം അന്തരിച്ചു

കിം കുടുംബത്തിന്റെ എല്ലാ ആശയ പ്രചാരണത്തിന്റെയും ബുദ്ധി കേന്ദ്രം കിം കി നാം ആയിരുന്നു
ഉത്തര കൊറിയയുടെ മുന്‍ ആശയ പ്രചാരകന്‍ കിം കി നാം അന്തരിച്ചു
ഉത്തര കൊറിയയുടെ മുന്‍ ആശയ പ്രചാരകന്‍ കിം കി നാം അന്തരിച്ചുഎക്‌സ്

സോള്‍: കിം ജോങ് ഉന്നിന്റെ വിശ്വസ്തനും ഉത്തര കൊറിയയുടെ മുന്‍ ആശയ പ്രചാരകനുമായ കിം കി നാം(94) അന്തരിച്ചു. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനേ തുടര്‍ന്നാണ് കിം കി നാമിന്റെ മരണമെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു.

2022 മുതല്‍ ചികിത്സയിലായിരുന്നെന്നു. പുലര്‍ച്ചെ നടന്ന സംസ്‌കാര ചടങ്ങുകളില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പങ്കെടുക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. ഭരണാധികാരികളോട് അളവറ്റ തോതില്‍ വിശ്വസ്തനായിരുന്നു കിം കി നാമെന്നു കിം ജോങ് ഉന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉത്തര കൊറിയയുടെ മുന്‍ ആശയ പ്രചാരകന്‍ കിം കി നാം അന്തരിച്ചു
പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

രാജ്യത്ത് ആശയ പ്രചാരണത്തിനും കിം കുടുംബത്തിന് രാജ്യമെങ്ങും ആരാധകരെ സൃഷ്ടിക്കാനും സുപ്രധാന പങ്കുവഹിച്ചു. നാസി ആശയ പ്രചാരകനായിരുന്ന പോള്‍ ജോസഫ് ഗീബല്‍സിന്റെ ഉത്തര കൊറിയന്‍ പതിപ്പാണ് കിം കി നാം എന്നാണ് പറയപ്പെടുന്നത്.

കിം കുടുംബത്തിന്റെ എല്ലാ ആശയ പ്രചാരണത്തിന്റെയും ബുദ്ധി കേന്ദ്രം കിം കി നാം ആയിരുന്നു. 2010ലാണ് ആശയപ്രചാരക തലവന്‍ എന്ന സ്ഥാനത്ത് നിന്ന് ഇദ്ദേഹം വിരമിച്ചത്. ഈ പദവിയിലേക്ക് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് എത്തുകയും ചെയ്തു. 2009ല്‍ ദക്ഷിണ കൊറിയയുടെ മുന്‍ ഡോവിഷ് പ്രസിഡന്റ് കിം ഡേ ജംഗിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ഉത്തരകൊറിയന്‍ പ്രതിനിധി സംഘത്തെ നയിച്ചതും കിം കി നാം ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com