കാര്യവട്ടത്ത് കോഹ്ലിപ്പട കളിക്കും: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാജ്യാന്തര ട്വന്റി-20 മത്സരം

കാര്യവട്ടത്ത് കോഹ്ലിപ്പട കളിക്കും: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാജ്യാന്തര ട്വന്റി-20 മത്സരം
Updated on
1 min read

തിരുവനന്തപുരം: ഈ വര്‍ഷം അവസാനത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ട്വിന്റി-20 മത്സരത്തിനു തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. കൊല്‍ക്കത്തയില്‍ നടന്ന ബിസിസിഐ യോഗത്തിലാണ് തീരുമാനം. ആദ്യ അന്താരാഷ്ട്ര മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ള ടെസ്റ്റ് മത്സരങ്ങളിലൊന്നിന്റെ വേദിയാകും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പിന്നീട്, ബിസിസിഐയുടെ ടൂര്‍സ് ആന്റ് ഫിക്‌സ്‌ചേഴ്‌സ് കമ്മിറ്റിയുടെ യോഗത്തിലാണ് ട്വന്റി-20 മത്സരത്തിനു വേദിയാകുമെന്ന് പ്രഖ്യാപിച്ചത്.

ശ്രീലങ്കയായിരിക്കും എതിരാളിയെന്നാണ് സൂചന. അതേസമയം, ന്യൂസിലന്റിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വേദികള്‍ അനുവദിച്ചു ക്രിക്കറ്റ് കൂടുതല്‍ വളര്‍ത്തുകയെന്ന ലക്ഷ്യം വെച്ചാണ് ബിസിസിഐ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെയും പരിഗണിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com