ഇങ്ങനെ തൂക്കക്കട്ടി പിടിച്ചാണോ കൂവേ, ആരേലും മിണ്ടുന്നെ? എന്തോരം കോട്ടേംബാഷയാ?

ഓരോ പതിന്നാലു കിലോമീറ്ററിലും പറച്ചിലു മാറുമെന്നാ. അങ്ങനെവരുമ്പം എന്തോരം കോട്ടേംബാഷയാ?
ഇങ്ങനെ തൂക്കക്കട്ടി പിടിച്ചാണോ കൂവേ, ആരേലും മിണ്ടുന്നെ? എന്തോരം കോട്ടേംബാഷയാ?

കോട്ടയത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക കോട്ടയം ഭാഷയുടെ തനതുശൈലിയാണ്. കോട്ടയം ഭാഷ തന്നെ ജില്ലയിലെ പലസ്ഥലത്തും പല രീതിയിലാണ്. കോട്ടയംകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ എന്തോരം കോട്ടേംബാഷയാ? ഏറ്റൂമാനൂരേപ്പോലല്ല, അയര്‍ക്കുന്നത്ത്, അതുപോലാണോ അകലക്കുന്നത്ത്, അതുതന്നെയാണോ ചിങ്ങവനത്ത്? കാഞ്ഞിരപ്പള്ളീ പറയുന്നപോലെ ആരേലും കുമരകത്തു പറയുവോ? തിരുവഞ്ചൂരിപ്പറയുന്നതും തിരുനക്കരെ പറയുന്നതും തമ്മീക്കാണും വ്യത്യാസം

അച്ചായോ...'''അമ്മച്ചീ...'അലേഌും കോട്ടേംകാരേപ്പറ്റി പറയുമ്പം ഈ വിളിയൊക്കെയാ എലഌര്‍ക്കും വരുന്നെ. ഇങ്ങനെ തൂക്കക്കട്ടി പിടിച്ചാണോ കൂവേ, ആരേലും മിണ്ടുന്നെ? ഇവിടെന്നാ അച്ചായനും കൊച്ചമ്മേം മാത്രേ ഒള്ളോ? ഞങ്ങളങ്ങനെ പള്ളീപ്പാട്ട് പാടുമ്പോലെ എപ്പളും ഒറ്റ രീതീല് മാത്രാ സംസാരിക്കുന്നേന്നാ വിചാരം? ഇപ്പം എല്ലാം വിശ്വപൗരന്മാരല്ലേന്ന്... അല്ലേത്തന്നെ ഓരോ പതിന്നാലു കിലോമീറ്ററിലും പറച്ചിലു മാറുമെന്നാ. അങ്ങനെവരുമ്പം എന്തോരം കോട്ടേംബാഷയാ? ഏറ്റൂമാനൂരേപ്പോലല്ല, അയര്‍ക്കുന്നത്ത്, അതുപോലാണോ അകലക്കുന്നത്ത്, അതുതന്നെയാണോ ചിങ്ങവനത്ത്? കാഞ്ഞിരപ്പള്ളീ പറയുന്നപോലെ ആരേലും കുമരകത്തു പറയുവോ? തിരുവഞ്ചൂരിപ്പറയുന്നതും തിരുനക്കരെ പറയുന്നതും തമ്മീക്കാണും വ്യത്യാസം. പിന്നല്ല.

അതിങ്ങനെ മാറീംമറിഞ്ഞും വരും. ചെറിയചെറിയ വ്യത്യാസങ്ങള്‍. എന്നാലും എല്ലാം അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാവും. ടോണിലും ചെലചെല വാക്കുകളുടെ ഉച്ചാരണത്തിലുമാ ഇച്ചിരിച്ചേം വ്യത്യാസമൊള്ളെ. മൊത്തത്തീ സ്പീഡിച്ചിരെ കൂടുതലാ. പിന്നൊരു കാര്യമൊണ്ട്. ഇപ്പം പത്തുമിനിറ്റ് സംസാരിച്ചാ അതില്‍ ഒറ്റ ഇംഗഌഷ് വാക്കേലുമില്ലാത്ത ഒരു വാചകോം കാണത്തില്ല. പിന്നെ ഈ ടീവീം സീരിയലും ന്യൂസ് നൈറ്റും ഒക്കെ വന്നേപ്പിന്നെ കേരളം മൊത്തം ഒറ്റ ബാഷയല്ലേ...(അയിലൊരു തമാശയൊണ്ട്. സിനിമേല് മാമുക്കോയ കൊച്ചീക്കാരനായിട്ട് വന്നാലും കല്ലായി ഭാഷയേ വരൂ. ഇന്നസെന്റ് തിരുവന്തോരംകാരനായാലും ഭാഷ ഇരിങ്ങാലക്കുടേലെയാ.)

കോട്ടേത്തെ ഭാഷയാന്നുമ്പറഞ്ഞ് ഇന്നാള് ഈ തൊട്ടടുത്ത എറണാകുളത്തു കെടക്കുന്ന ഒരു സംവിധായകന്‍ ഫ ഫ ഫാന്ന് സിനിമേല് കേറ്റുന്നകേട്ടു. ഫാന്നു പറഞ്ഞാല് അതു സ്ഫടികത്തിലെ ഫ അല്ല കേട്ടോ. ഫാനിലെ ഫ. ഇംഗഌഷ് മട്ടീ വായിക്കണം. ആ സിനിമേടെ പേരുപോലും അങ്ങനാരുന്നെ. 22 എഫ്‌കേന്ന്. ഒള്ളത് പറയണോല്ലോ... കോട്ടേത്ത് വളരെകൊറച്ച് പേരുമാത്രേ ഇങ്ങനെ തെറ്റിച്ച് പറയുന്നെ കേട്ടിട്ടൊള്ളു. ഇവിടെ ചെലപ്പം ദിലീപ് പറയുന്ന പോലെ ബരണി, ബര്‍ത്താവ് എന്നൊക്കെ പറയുവാരിക്കും. ഞങ്ങടെ നാക്കിന് ഒരെല്ലു കൂടുതലാന്നാ ചെലര് പറയുന്നെ. പക്ഷേ, സത്യത്തീ ഞങ്ങളത്ര ബലമൊന്നും കൊടുക്കാറില്ലെന്ന് മനസ്‌സിലായില്ലേ? ഞങ്ങളാരും 'ഫരണി', 'ഫാര്യ' എന്നൊന്നും പറയത്തില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com