ഇന്ത്യ-പാക് പോര് ദിവസം ഹോട്ട്‌സ്റ്റാറില്‍ കയറിയവരുടെ റെക്കോര്‍ഡ് കണക്ക് ഇങ്ങനെ; പക്ഷേ ഐപിഎല്ലിനെ വെട്ടിക്കാനായില്ല

1.5 കോടി ആളുകള്‍ ഒരേ സമയം സൈറ്റില്‍ തുടര്‍ന്നു. ലോകകപ്പിലെ ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ കണ്ടവരുടെ എണ്ണത്തേക്കാള്‍ 1.7 മടങ്ങ് വര്‍ധന
ഇന്ത്യ-പാക് പോര് ദിവസം ഹോട്ട്‌സ്റ്റാറില്‍ കയറിയവരുടെ റെക്കോര്‍ഡ് കണക്ക് ഇങ്ങനെ; പക്ഷേ ഐപിഎല്ലിനെ വെട്ടിക്കാനായില്ല

ഇന്ത്യ-പാക് പോര് കാണാന്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് സൈറ്റായ ഹോട്ട്‌സ്റ്റാറില്‍ ആ ദിവസം കയറിയത് റെക്കോര്‍ഡ് കാണികള്‍. ജൂണ്‍ 16ന് 10 കോടി പ്രേക്ഷകരാണ് സൈറ്റിലേക്ക് എത്തിയതെന്ന കണക്കാണ് ഹോട്ട്‌സ്റ്റാര്‍ പുറത്തുവിടുന്നത്. 

1.5 കോടി ആളുകള്‍ ഒരേ സമയം സൈറ്റില്‍ തുടര്‍ന്നു. ലോകകപ്പിലെ ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ കണ്ടവരുടെ എണ്ണത്തേക്കാള്‍ 1.7 മടങ്ങ് വര്‍ധനയാണ് ഇന്ത്യ-പാക് മത്സരത്തിനുണ്ടായത്. ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം കണ്ടതിന്റെ റെക്കോര്‍ഡും ഇന്ത്യ-പാക് മത്സരം സ്വന്തമാക്കി. 

പക്ഷേ, 2019 ഐപിഎല്‍ ഫൈനല്‍ ഒരേസമയം കണ്ടതിന്റെ റെക്കോര്‍ഡ് ഇന്ത്യ-പാക് മത്സരത്തിന് മറികടക്കാനായില്ല. ഐപിഎല്‍ ഫൈനല്‍ 18.6 മില്യണ്‍ ആളുകളാണ് ഒരേസമയം കണ്ടത്. ഇന്ത്യ-പാക് മത്സരം സ്റ്റാര്‍ ഇന്ത്യയിലൂടെ കണ്ടവരുടെ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കണ്ട ക്രിക്കറ്റ് മത്സരമാവും അതെന്നാണ് കളിക്ക് മുന്‍പ് വിലയിരുത്തപ്പെട്ടിരുന്നത്. 2011ലെ ലോകകപ്പ് സെമിയും, ഫൈനലും തീര്‍ത്ത റെക്കോര്‍ഡ് 2019ലെ ഇന്ത്യ-പാക് ഗ്രൂപ്പ് ഘട്ട മത്സരം മറികടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com