ഈ അഞ്ച് പേര്‍ ഇന്ന് എന്താവും കരുതി വെച്ചിട്ടുണ്ടാവുക? ഇവര്‍ നോട്ടപ്പുള്ളികളാണ്, ഇംഗ്ലണ്ടിന് മുന്നിലേക്ക് സൗത്ത് ആഫ്രിക്ക വരുമ്പോള്‍

ഐസിസി റാങ്കിങ്ങില്‍ മൂന്നാമതുള്ള സൗത്ത് ആഫ്രിക്ക പഴയ കഥകളെല്ലാം തിരുത്തി എഴുതുക ലക്ഷ്യം വെച്ചെത്തുമ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ പോരാട്ടം കനക്കും.
ഈ അഞ്ച് പേര്‍ ഇന്ന് എന്താവും കരുതി വെച്ചിട്ടുണ്ടാവുക? ഇവര്‍ നോട്ടപ്പുള്ളികളാണ്, ഇംഗ്ലണ്ടിന് മുന്നിലേക്ക് സൗത്ത് ആഫ്രിക്ക വരുമ്പോള്‍

ഓവലില്‍ ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും ഇറങ്ങുമ്പോള്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഇംഗ്ലണ്ടിനാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും എല്ലാവരും തിളങ്ങുന്നത് ഇംഗ്ലണ്ടിനെ ശക്തമായ ടീമാക്കുന്നു. എന്നാല്‍ ഐസിസി റാങ്കിങ്ങില്‍ മൂന്നാമതുള്ള സൗത്ത് ആഫ്രിക്ക പഴയ കഥകളെല്ലാം തിരുത്തി എഴുതുക ലക്ഷ്യം വെച്ചെത്തുമ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ പോരാട്ടം കനക്കും...

കഴിഞ്ഞ അഞ്ച് ഏകദിനങ്ങളും ജയിച്ചാണ് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും വരുന്നത്. രണ്ട് ശക്തര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഇരുഭാഗത്തേയും അഞ്ച് കളിക്കാരിലേക്ക് നമ്മുടെ ശ്രദ്ധ പോവണം...അവരുടെ കളി നിര്‍ണായകമാവും....

ബെയര്‍സ്‌റ്റോ

സ്ഥിരത നിലനിര്‍ത്തിയാണ് ബെയര്‍സ്‌റ്റോ ലോകകപ്പിന് മുന്‍പ്‌ എതിരാളികളെ അസ്വസ്ഥമാക്കുന്നത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിന് എതിരെ 10 മത്സരങ്ങളില്‍ നിന്നും 445 റണ്‍സാണ് ഈ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ അടിച്ചെടുത്തത്. 52 പന്തില്‍ നിന്നും നേടിയ സെഞ്ചുറിയും ആ കൂട്ടത്തിലുണ്ട്. അഫ്ഗാനിസ്താനെതിരായ സന്നാഹ മത്സരത്തില്‍ തന്റെ ബിഗ് ഹിറ്റിങ്ങിലെ പ്രാപ്തി ബെയര്‍‌സ്റ്റോ കാട്ടിത്തരികയും ചെയ്തു. 

ബട്ട്‌ലര്‍ 

ബൗളര്‍മാരെ അതിര്‍ത്തിക്കപ്പുറത്തേക്ക് പ്രഹരിക്കുന്നതില്‍ ഒരു ദയയും ബട്ട്‌ലറില്‍ നിന്നും പ്രതീക്ഷിക്കേണ്ട. ഇംഗ്ലണ്ടിന്റെ മധ്യനിരയെ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാനുള്ള ബട്ട്‌ലറുടെ കഴിവ് ശക്തിപ്പെടുത്തുന്നുണ്ട്. ഇംഗ്ലണ്ട് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടാല്‍ ബട്ട്‌ലര്‍ക്ക് ടീമിനെ താങ്ങാനാവും. ബാറ്റിങ്ങിന് ബട്ട്‌ലറെ ആശ്രയിക്കുന്നതിനൊപ്പം, വിക്കറ്റിന് പിന്നിലും ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ പോരാളി. 

ആര്‍ച്ചര്‍ 

ലോകകപ്പിലേക്ക് വൈകിയാണ് ആര്‍ച്ചര്‍ക്ക് വിളി വരുന്നത്. ഇംഗ്ലണ്ടിന്റെ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആര്‍ച്ചര്‍ ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലീഗ് മത്സരങ്ങള്‍ കളിച്ച് ആര്‍ച്ചര്‍ പുറത്തെടുത്ത മികവ് അവഗണിക്കാന്‍ ഇംഗ്ലണ്ടിനായില്ല.

പാകിസ്താനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ആര്‍ച്ചര്‍ കളിച്ചു. ഐപിഎല്ലിലും ഈ ഇരുപത്തിനാലുകാരനായ ഫാസ്റ്റ്് ബൗളര്‍ മികവ് കാട്ടി. ഏഴില്‍ താഴെ ഇക്ക്‌ണോമി റേറ്റ് നിര്‍ത്തി 11 വിക്കറ്റ് ഐപിഎല്ലില്‍ ആര്‍ച്ചര്‍ വീഴ്ത്തി. 

ഡികോക്ക്

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് ഡികോക്ക്. റണ്‍്‌സ് വേഗത്തില്‍ കണ്ടെത്തി മികച്ച തുടക്കം ടീമിന് നല്‍കാന്‍ ഡികോക്ക് പ്രാപ്തനാണ്. കൂറ്റനടികള്‍ പുറത്തെടുത്ത് തുടക്കത്തില്‍ തന്നെ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഡികോക്കിനാവും. ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്തുന്ന ഡികോക്ക് കളിച്ച 100ല്‍ കൂടുതല്‍ ഇന്നിങ്‌സില്‍ നിന്നും 45ന് മുകളില്‍ ബാറ്റിങ് ശരാശരി കണ്ടെത്തുന്നു. 

റബാഡ

ഇന്‍ സ്വിങ്ങേഴ്‌സും, ഔട്ട്‌സ്വിങ്ങേഴ്‌സും പ്രയോഗിച്ച് ബാറ്റ്‌സ്മാനെ വിറപ്പിക്കാന്‍ റബാഡ ഒരൊറ്റയാള്‍ മതിയാവും. കാല്‍ വിരലുകളൊടിക്കുന്ന യോര്‍ക്കറുകളും റബാഡയുടെ ബുദ്ധിയില്‍ നിന്ന് വിരിയുന്നു. ഐപിഎല്ലില്‍ ഡല്‍ഹിക്ക് വേണ്ടി വിക്കറ്റ് വേട്ട നടത്തിയാണ് റബാഡ വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com