ഇന്ന് ആര് ജയിക്കും? ശ്രീലങ്ക-ന്യൂസീലാന്‍ഡ് പോരില്‍ മുന്‍തൂക്കം മാറി മറിയുന്നത് ഇങ്ങനെ

ഇന്ന് ആര് ജയിക്കും? ശ്രീലങ്ക-ന്യൂസീലാന്‍ഡ് പോരില്‍ മുന്‍തൂക്കം മാറി മറിയുന്നത് ഇങ്ങനെ

ലോകകപ്പില്‍ ഇന്ന് ന്യൂസിലാന്‍ഡ്-ശ്രീലങ്ക പോര്. ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം അകന്ന് നില്‍ക്കുന്ന ന്യൂസിലാന്‍ഡ് ജയത്തോടെ തുടങ്ങാനാവും ലക്ഷ്യം വയ്ക്കുക. പരിചയസമ്പത്തും, പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തിയാണ് ലങ്കയുടെ വരവെങ്കിലും മത്സരത്തില്‍ സാധ്യത കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ക്കാണ്. 

ബാറ്റിങ്ങിലും ബൗളിങ്ങിലും മാച്ച് വിന്നര്‍മാരുള്ളതാണ് കീവീസിന്റെ കരുത്ത്. ബാറ്റിങ്ങില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍, റോസ് ടെയ്‌ലര്‍, വില്യംസന്‍ എന്നിവരും ബൗളിങ്ങില്‍ ബോള്‍ട്ട്, ടിം സൗത്തി എന്നിവരും കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തരാണ്. സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിനെ വട്ടം കറക്കി ബോള്‍ട്ട് വരാന്‍ പോവുന്ന കളിയുടെ സൂചന നല്‍കിയിരുന്നു. 

2007, 2015 ലോകകപ്പുകളില്‍ ലഭിച്ച മുന്‍തൂക്കം ഇംഗ്ലണ്ടിലേക്ക് എത്തുമ്പോള്‍ ശ്രീലങ്കയ്ക്കില്ല. ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് വട്ടം ഫൈനലിലും, രണ്ട് വട്ടം സെമിയിലും കടന്ന ടീമാണ് ശ്രീലങ്ക. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യാന്തര ക്രിക്കറ്റില്‍ മികച്ച കളിയല്ല ലങ്കയില്‍ നിന്നും വരുന്നു. ലോകകപ്പില്‍ തങ്ങളുടെ മുന്‍കാല ചരിത്രത്തിനൊത്ത് ഉയരുക എന്നത് ദിമുത് കരുണരത്‌നയിലും സംഘത്തിലും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. 

എന്നാല്‍ ലോകകപ്പില്‍ നേര്‍ക്ക് നേര്‍ വന്നപ്പോഴുള്ള കണക്കെടുത്താള്‍ ശ്രീലങ്കയ്ക്കാന്‍ കീവീസിന് മേല്‍ മുന്‍തൂക്കം. 1979 ലോകകപ്പ് മുതല്‍ 2015 ലോകകപ്പ് വരെ എടുത്താല്‍ ശ്രീലങ്ക ആറ് മത്സരങ്ങളില്‍ കീവീസിനെതിരെ ജയിച്ചപ്പോള്‍ തോറ്റത് നാലെണ്ണത്തില്‍. 

ന്യൂസിലാന്‍ഡ്: കെയിന്‍ വില്യംസന്‍, ടോം ബ്ലന്‍ഡല്‍, ബോള്‍്ട്ട്, ഗ്രാന്‍ഡ്‌ഹോം, ഫെര്‍ഗൂസന്‍, ഗപ്റ്റില്‍, മാറ്റ് ഹെന്‍ റി, ടോം ലാതാം, മണ്‍റോ, നീഷാം, ഹെന്‍ റി നിക്കോളാസ്, സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്‌ലര്‍

ശ്രീലങ്ക: ദിമുത് കരുണരത്‌നെ, ധനജ്ഞയ ദി സില്‍വ, അവിഷ്‌ക ഫെര്‍ണാഡോ, സറങ്ക ലക്മല്‍, ലസിത് മലിംഗ, എയ്ഞ്ചലോ മാത്യൂസ്, ജീവന്‍ മെന്‍ഡിസ്, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, തിസേര പെരേര, നുവാന്‍ പ്രതീപ്, മിലിന്‍ഡ സിരിവര്‍ധന, ലഹിരു തിരിമന്നേ, ഇസുരു ഉദന, ജെഫ്രി വന്‍ര്‍സേ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com