ഫീല്‍ഡില്‍ അശ്ലീല പദപ്രയോഗം; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പിഴ വിധിച്ചു

ഫീല്‍ഡിങ്ങിലെ പിഴവിനെതിരെ പ്രതികരിച്ചാണ് ജാസന്‍ റോ അശ്ലീല ഭാഷയില്‍ സംസാരിച്ചത്
ഫീല്‍ഡില്‍ അശ്ലീല പദപ്രയോഗം; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പിഴ വിധിച്ചു

ഫീല്‍ഡിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പിഴയിട്ട് ഐസിസി. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കും, ബാറ്റ്‌സ്മാന്‍ ജാസന്‍ റോയ്ക്കും മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ വിധിച്ചത്. 

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പാകിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മദിന് മാച്ച് ഫീയുടെ 20 ശതമാനവും, പാക് ടീം അംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ പത്ത് ശതമാനവും പിഴ വിധിച്ചിട്ടുണ്ട്. ഐസിസി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.3 ലംഘിച്ചതിനാണ് ജാസന്‍ റോയ്ക്ക് പിഴ വിധിച്ചത്. 

പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ 14ാം ഓവറിലാണ് സംഭവം. ഫീല്‍ഡിങ്ങിലെ പിഴവിനെതിരെ പ്രതികരിച്ചാണ് ജാസന്‍ റോ അശ്ലീല ഭാഷയില്‍ സംസാരിച്ചത്. ഇത് അമ്പയര്‍മാര്‍ വ്യക്തമായി കേള്‍ക്കുകയും ചെയ്തു. ആര്‍ച്ചര്‍വട്ടെ വൈഡ് വിധിച്ചതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് പിഴ വിധിച്ചത്. 

മോശം പെരുമാറ്റത്തിന്റെ പേരില്‍ പിഴ വിധിച്ചതോടെ ഇരുവര്‍ക്കും ഓരോ ഡീമെറിറ്റ് പോയിന്റ് വീതമായി. രണ്ട് വര്‍ഷത്തിന് ഇടയില്‍ നാല് ഡീമെറിറ്റ് പോയിന്റ് വന്നാല്‍ സസ്‌പെന്‍ഷനും, അതിന്റെ കൂടെ രണ്ട് ഡിമെറിറ്റ്‌സ് പോയിന്റ് കൂടി വന്നാല്‍ ഒരു ടെസ്റ്റില്‍ നിന്നോ രണ്ട് ഏകദിനത്തില്‍ നിന്നോ വിലക്കും ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com