ലങ്കയെ എറിഞ്ഞിടാന്‍ ലക്ഷ്യം വെച്ച് അഫ്ഗാന്‍, കാലാവസ്ഥ ബൗളര്‍മാരെ തുണയ്ക്കും

ന്യൂസിലാന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ ശ്രീലങ്കന്‍ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളി തീര്‍ക്കുന്നതാണ് സോഫിയ ഗാര്‍ഡന്‍സലെ അന്തരീക്ഷം
ലങ്കയെ എറിഞ്ഞിടാന്‍ ലക്ഷ്യം വെച്ച് അഫ്ഗാന്‍, കാലാവസ്ഥ ബൗളര്‍മാരെ തുണയ്ക്കും

ലോകകപ്പില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ ബാറ്റിങ്ങിന് അയച്ചു. മങ്ങിയ കാലാവസ്ഥയാണ് വെല്ലുവിളി തീര്‍ത്ത് ഇരു ടീമുകള്‍ക്കും മുന്നിലുള്ളത്. ന്യൂസിലാന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ ശ്രീലങ്കന്‍ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളി തീര്‍ക്കുന്നതാണ് സോഫിയ ഗാര്‍ഡന്‍സലെ അന്തരീക്ഷം. 

ഞങ്ങളുടെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തതില്‍ നിന്നും സാഹചര്യം എങ്ങനെയാണെന്ന് അറിയാമെന്നാണ് ലങ്കന്‍ നായകന്‍ കരുണരത്‌നെ പറഞ്ഞത്. 300 റണ്‍സിന് അപ്പുറം പോവുന്ന വിക്കറ്റ് അല്ല ഇത്. എന്നാല്‍, പിച്ചിനെ വേണ്ടവിധം മനസിലാക്കാന്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാരോട് കരുണരത്‌നെ പറയുന്നു. 

ലങ്കന്‍ നിരയിലേക്ക് ജീവന്‍ മെന്‍ഡിസിന് പകരം നുവാന്‍ പ്രദീപ് എത്തി. കാലാവസ്ഥ നല്‍കുന്ന ആനുകൂല്യം മുന്നില്‍ കണ്ടാണ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് അഫ്ഗാന്‍ നായകന്‍ നയിബ് പറഞ്ഞു. ഓസ്‌ട്രേലിയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും ഞങ്ങള്‍ ഒരുപാട് പഠിച്ചു. ലങ്കയെ മോശം ടീമായി കാണുന്നില്ല. അവര്‍ ചാമ്പ്യന്മാര്‍ തന്നെയാണ്. ഞങ്ങള്‍ മികച്ച കളി പുറത്തെടുക്കാനാണ് ശ്രമിക്കുന്നത് എന്നും നയിബ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com