മഴ കളി മുടക്കുന്നു, ശ്രീലങ്ക-പാക് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കാന്‍ സാധ്യത

ബ്രിസ്റ്റോളില്‍ വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്
മഴ കളി മുടക്കുന്നു, ശ്രീലങ്ക-പാക് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കാന്‍ സാധ്യത

ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരം മഴ മൂലം വൈകുന്നു. മണിക്കൂറുകളായി മഴ നിര്‍ത്താതെ പെയ്തതോടെ ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. മഴ ഇനിയും പിന്മാറിയില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കേണ്ടി വരും. ബ്രിസ്റ്റോളില്‍ വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. 

20 ഓവര്‍ മത്സരമെങ്കിലും സാധ്യമാകുമോ എന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. രണ്ട് മത്സരങ്ങള്‍ കളിച്ചതില്‍ ഓരോ മത്സരം തോറ്റാണ് പാകിസ്ഥാനും ലങ്കയും വരുന്നത്. മഴ കളി മുടക്കിയാല്‍ നഷ്ടപ്പെടുന്ന പോയിന്റ് ഇരു ടീമുകള്‍ക്കും ടൂര്‍ണമെന്റില്‍ നിര്‍ണായകമായിരിക്കും. നിലവില്‍ പോയിന്റ് ടേബിളില്‍ ശ്രീലങ്ക ഏഴാമതും, പാകിസ്ഥാന്‍ എട്ടാമതുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com