ശ്രീലങ്കയ്ക്ക് മുന്നില്‍ ഏത് പാകിസ്ഥാനെയാവും ഇന്ന് കാണുക? തകരുമോ? തകര്‍ത്തടിക്കുമോ? 

ദിമുത് കരുണരത്‌നയുടേയും, കുസാല്‍ പെരേരയുടേയും കളി മാത്രമാണ് ബാറ്റിങ്ങില്‍ ലങ്കയ്ക്ക് ആശ്വാസം നല്‍കുന്നത്
ശ്രീലങ്കയ്ക്ക് മുന്നില്‍ ഏത് പാകിസ്ഥാനെയാവും ഇന്ന് കാണുക? തകരുമോ? തകര്‍ത്തടിക്കുമോ? 

ആര് ജയിക്കും എന്ന് ചില സമയം ക്രിക്കറ്റില്‍ നമുക്ക് പറയാനാവില്ല. പ്രത്യേകിച്ച് പാകിസ്ഥാന്‍ കളിക്കാനിറങ്ങുമ്പോള്‍. വിന്‍ഡിസിന്റെ പേസിനും ബൗണ്‍സിനും മുന്നില്‍ വിറച്ച പാകിസ്ഥാനെയാണ് ആദ്യം നമ്മള്‍ കണ്ടത്. ലോകകപ്പിലെ ശക്തരായ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത് ആ പാകിസ്ഥാനെ ആയിരുന്നില്ല. ലോകകപ്പിലെ മൂന്നാം മത്സരത്തിന് പാകിസ്ഥാന്‍ ഇന്നിറങ്ങും. ശ്രീലങ്കയ്ക്ക് മുന്നില്‍ ഇതില്‍ ഏത് പാകിസ്ഥാനാവും പ്രത്യക്ഷപ്പെടുക എന്നതാണ് ആരാധകരില്‍ ആകാംക്ഷ നിറയ്ക്കുന്നത്. 

അഫ്ഗാനിസ്ഥാനെതിരെ ജയം പിടിച്ചെങ്കിലും ലങ്കയുടെ ബാറ്റിങ് പ്രകടനം ദയനീയമാണ്. ബൗളിങ്ങിലെ മികവാണ് അഫ്ഗാനിസ്ഥാനെതിരെ ലങ്കയുടെ മാനം രക്ഷിച്ചത്. ദിമുത് കരുണരത്‌നയുടേയും, കുസാല്‍ പെരേരയുടേയും കളി മാത്രമാണ് ബാറ്റിങ്ങില്‍ ലങ്കയ്ക്ക് ആശ്വാസം നല്‍കുന്നത്. മധ്യനിരയില്‍ എയ്ഞ്ചലോ മാത്യൂസ് തുടര്‍ച്ചയായ രണ്ട് കളിയിലും പൂജ്യത്തിനാണ് പുറത്തായത്. 

ലോകകപ്പിലെ ചരിത്രവും ലങ്കയ്‌ക്കെതിര്

ലോകകപ്പില്‍ പാകിസ്ഥാനെതിരായ ചരിത്രവും ലങ്കയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നില്ല. ഏഴ് വട്ടം ലോകകപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണയും പാകിസ്ഥാന്‍ ജയം പിടിച്ചു. ഇതോടെ, ആത്മവിശ്വാസം തീരെയില്ലാതെയാവും ലങ്ക ഇന്നിറങ്ങുക. ശക്തരായ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത മികവിന്റെ കരുത്തിലാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. 

മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, മുഹമ്മദ് അമീര്‍, വഹാബ് റിയാസ് എന്നിവരുടെ പ്രകടനമാവും ഇന്നത്തെ കളിയില്‍ പാകിസ്ഥാന് നിര്‍ണായകമാവുക. കുസാല്‍ പെരേര, ദിമുത് കരുണരത്‌നെ, ലസിത് മലിംഗ, നുവാന്‍ പ്രദീപ് എന്നിവരിലാണ് ലങ്കയുടെ പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com