ഓസീസിനെതിരെ എന്താവും ഇന്ത്യയുടെ തന്ത്രം, മുന്‍കൂട്ടി വായിച്ചെടുത്ത് റിക്കി പോണ്ടിങ്‌

ഒഷാനെ തോമസ്, ഷെല്‍ഡന്‍ കോട്രല്‍, റസല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പേസ് ആക്രമണത്തില്‍പ്പെട്ട് ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയിലേക്ക് ഓസീസ് വീണിരുന്നു
ഓസീസിനെതിരെ എന്താവും ഇന്ത്യയുടെ തന്ത്രം, മുന്‍കൂട്ടി വായിച്ചെടുത്ത് റിക്കി പോണ്ടിങ്‌

മൂന്ന് പേസര്‍മാരേയും ഇറക്കിയാവും ഇന്ത്യയുടെ ആക്രമണം...വിന്‍ഡിസിന്റെ പേസ് നിരയ്ക്ക് മുന്നല്‍ ഓസീസ് വിറച്ചത് മുന്നില്‍ കണ്ട് തങ്ങളുടെ മൂന്ന് പേസര്‍മാരേയും ഇറക്കിയാവും ഇന്ത്യ കളിക്കുകയെന്ന് ഓസീസ് അസിസ്റ്റന്റ കോച്ച് റിക്കി പോണ്ടിങ്. ഒഷാനെ തോമസ്, ഷെല്‍ഡന്‍ കോട്രല്‍, റസല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പേസ് ആക്രമണത്തില്‍പ്പെട്ട് ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയിലേക്ക് ഓസീസ് വീണിരുന്നു.

ന്യൂബോളില്‍ ബൂമ്രയ്ക്കുള്ള മികവ് ഞങ്ങള്‍ക്കറിയാം. ഷോര്‍ട്ട് ബോളുകളിലൂടെ ബൂമ്രയും ആക്രമണം അഴിച്ചുവിടാന്‍ ശ്രമിച്ചേക്കും. എന്നാല്‍ ഭുവി തന്റെ പേസിലൂടേയോ, ബൗണ്‍സറുകളിലൂടേയോ വലിയ പ്രയാസം ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് തീര്‍ക്കില്ല. ഹര്‍ദിക് ചിലപ്പോള്‍ ഒരു ചാഞ്ചാട്ടം ഞങ്ങളുടെ ബാറ്റിങ് നിരയില്‍ തീര്‍ത്തേക്കാം. 

മൂന്ന് പേസര്‍മാരേയും ഒരു സ്പിന്നറേയും മാത്രമായിരിക്കാം ഇന്ത്യ ഓസീസിനെതിരെ ഇറക്കുന്നത്. കേദാര്‍ ജാദവിനെ രണ്ടാമത്തെ സ്പിന്നറാക്കാനാവും സാധ്യതയെന്നും പോണ്ടിങ് പറയുന്നു. ബൗളിങ്ങില്‍ ഇന്ത്യ എന്ത് മാറ്റമാവും വരുത്തുക എന്നതാണ് ഓസ്‌ട്രേലിയയെ ആശങ്കപ്പെടുത്തുന്നത്. എന്നാല്‍, ഓസീസ് ടീം ഇതെല്ലാം നേരിടാന്‍ സജ്ജമെന്ന് ഉറപ്പ് വരുത്തും. 

വിന്‍ഡിസിനോട് 15 റണ്‍സിന്റെ ജയം പിടിച്ചെങ്കിലും, അതൊരു മുന്നറിയിപ്പായിരുന്നുവെന്ന് പോണ്ടിങ് സമ്മതിക്കുന്നു. ലോകകപ്പ് പോലെ ടൂര്‍ണമെന്റില്‍ സമ്മര്‍ദ്ദത്തിലേക്ക് വീഴുമ്പോള്‍ അതിനെ അതിജീവിക്കാന്‍ വഴി കണ്ടെത്തേണ്ടതുണ്ട്. ഓസീസ് മധ്യനിര വിന്‍ഡിസിനെതിരായ മത്സരത്തില്‍ നിന്നും പാഠം പടിച്ച് തിരിച്ചു വരും. എക്‌സിക്യൂഷനില്‍ മാത്രം വരുന്ന പിഴവല്ല വിഷയം. മോശം ഷോട്ട് കളിക്കാന്‍ മനസില്‍ വരുന്ന ചിന്തയാണ് പലപ്പോഴും പ്രശ്‌നമാവുന്നത് എന്നും പോണ്ടിങ് ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com