കോഹ് ലി ക്രിക്കറ്റ് കളിച്ചു വളര്‍ന്ന മണ്ണ് ലണ്ടനിലേക്ക്‌, നായകനെ ആശിര്‍വദിച്ച് കോഹ് ലിയുടെ സ്‌കൂള്‍

ആരാധകരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കോഹ് ലി ആത്മവിശ്വാസം നല്‍കാന്‍ കോഹ് ലി ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങള്‍പഠിച്ച സ്‌കൂളിലെ മണ്ണ് ഇംഗ്ലണ്ടിലേക്ക് അയക്കുകയാണ് അവര്‍
കോഹ് ലി ക്രിക്കറ്റ് കളിച്ചു വളര്‍ന്ന മണ്ണ് ലണ്ടനിലേക്ക്‌, നായകനെ ആശിര്‍വദിച്ച് കോഹ് ലിയുടെ സ്‌കൂള്‍

കോഹ് ലി ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ച സ്‌കൂള്‍. ലോക കിരീടം ഇന്ത്യയിലേക്ക് എത്തിക്കുന്ന മൂന്നാമത്തെ മാത്രം നായകന്‍ എന്ന നേട്ടം തന്റെ തൊപ്പിയില്‍ പൊന്‍തൂവലായി ചാര്‍ത്താന്‍ കാത്തിരിക്കുന്നിടത്തേക്ക് വരെ അവിടുന്ന പഠിച്ച ആദ്യ പാഠങ്ങള്‍ കൊണ്ട് കോഹ് ലി വളര്‍ന്നു. ഈ സമയം, കോടിക്കണക്കിന് ആരാധകരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കോഹ് ലി ആത്മവിശ്വാസം നല്‍കാന്‍ കോഹ് ലി ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങള്‍
പഠിച്ച സ്‌കൂളിലെ മണ്ണ് ഇംഗ്ലണ്ടിലേക്ക് അയക്കുകയാണ് അവര്‍. 

പ്രാര്‍ഥനയുമായി കാത്തിരിക്കുന്ന ആരാധകരുണ്ട്, ലോകകപ്പ് ഇന്ത്യയിലേക്ക് എത്തുന്നതിനായി. തന്റെ കുട്ടിക്കാലത്ത്, കോഹ് ലി ക്രിക്കറ്റ് കളിച്ചു വളര്‍ന്ന മണ്ണ് ലണ്ടനിലേക്ക് കോഹ് ലിക്ക് വേണ്ടി അയക്കുകയാണ് ഉത്തം നഗറിലെ വിശാല്‍ 
ഭാരതി പബ്ലിക് സ്‌കൂള്‍. കോഹ് ലിക്ക് ശുഭാശംസ നേരുന്നതിനും ഇന്ത്യന്‍ നായകനെ ആശിര്‍വദിക്കുന്നതിനുമായിട്ടാണ് മണ്ണ് ഇംഗ്ലണ്ടിലേക്കയക്കുന്നത്. 

ഒന്‍പതാം ക്ലാസില്‍ സേവിയര്‍ കോണ്‍വെന്റിലേക്ക് മാറുന്നതിന് മുന്‍പ് വിശാന്‍ ഭാര്‍തി സ്‌കൂളിലാണ് കോഹ് ലി പഠിച്ചത്. 1998ല്‍ കോഹ് ലി വെസ്റ്റ് ഡല്‍ഹി ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന പേരും സ്വന്തമാക്കിയാണ് കോഹ് ലി കളി തുടരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com