ഓസ്‌ട്രേലിയയ്‌ക്കെതിരെ സഹായിയുടെ റോളില്‍ എന്തിന് ബാറ്റ് വീശി? ഹര്‍ദിക് നല്‍കിയ ഉറപ്പിന്റെ ബലത്തിലെന്ന് കോഹ് ലി

200 എന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാം എന്നാണ് ക്രിസിലെത്തിയ ഹര്‍ദിക് കന്നോട് പറഞ്ഞത്
ഓസ്‌ട്രേലിയയ്‌ക്കെതിരെ സഹായിയുടെ റോളില്‍ എന്തിന് ബാറ്റ് വീശി? ഹര്‍ദിക് നല്‍കിയ ഉറപ്പിന്റെ ബലത്തിലെന്ന് കോഹ് ലി

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പല ഘട്ടത്തിലും ക്രീസില്‍ സഹായിയുടെ റോളിലായിരുന്നു കോഹ് ലി. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ നായകന്‍. ഹര്‍ദിക് പാണ്ഡ്യയെ പോലെ കൂറ്റനടികള്‍ക്ക് പ്രാപ്തനായൊരു താരം ക്രീസില്‍ നില്‍ക്കുമ്പോള്‍ സഹായിയുടെ റോളിലേക്ക് മാറുകയാണ് താന്‍ ചെയ്തതെന്ന് കോഹ് ലി പറയുന്നു. 

നിങ്ങള്‍ ക്രീസില്‍ നില്‍ക്കുന്നതിലൂടെ എന്റെ ശൈലിയില്‍ തന്നെ എനിക്ക് കളിക്കാന്‍ സാധിക്കുന്നു എന്നാണ് ഹര്‍ദിക് എന്നോട് ആ സമയം പറഞ്ഞത്. അതിനാല്‍ ആ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തു, സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയ്ക്കാതെ തന്നെ. ഞാന്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കിയതിന് ശേഷം വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നതിനെ കുറിച്ചാണ് ആലോചിച്ചത്. ഇത് ഞാന്‍ ഹര്‍ദിക്കിനോട് പറഞ്ഞു. എന്നാല്‍ വിക്കറ്റ് കളയുന്ന വിധത്തില്‍ റിസ്‌ക് എടുക്കേണ്ടതില്ലെന്നാണ് ഹര്‍ദിക് പറഞ്ഞത്. ഇതാണ് ഓസീസിനെതിരായ ഇന്നിങ്‌സില്‍ സഹായിയുടെ റോളിലേക്ക് താനെത്തിയതിന് പിന്നിലെന്നും കോഹ് ലി പറയുന്നു. 

അവസാനത്തെ അഞ്ചോ ആറോ ഓവറുകളില്‍ ഞാന്‍ ആറ് ബോളോ മറ്റോ കളിച്ചു. എന്നുവെച്ചാല്‍ മൂന്ന് ഓവറില്‍ ഓരോ പന്ത് നേരിട്ടതിന് ശേഷവും സിംഗിള്‍ എടുക്കേണ്ടി വന്നു. ഈ സമയം താളം നഷ്ടപ്പെടാതെ നിലനിര്‍ത്തുക എന്നത് ബുദ്ധിമുട്ടാണ്. ധോനിയോ ഹര്‍ദിക്കോ ആണ് എനിക്കൊപ്പം ക്രീസില്‍ എങ്കില്‍ സിംഗിളുകളിലൂടെ എന്റെ കളി മുന്നോട്ടു കൊണ്ടുപോകാന്‍ എനിക്ക് സന്തോഷമേയുള്ളു. അവര്‍ നല്ല സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന സമയം സഹായിയുടെ റോളില്‍ അല്ലാതെ കളിച്ച് വിക്കറ്റ് കളഞ്ഞാല്‍ 20 റണ്‍സ് വരെ സ്‌കോര്‍ ബോര്‍ഡില്‍ നിന്ന് പിന്നോട്ട് പോയെന്ന് വരാമെന്നും കോഹ് ലി ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ തവണ ശ്രീലങ്കയ്‌ക്കെതിരെ നമ്മളിവിടെ കളിച്ചപ്പോള്‍ 330 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും തോറ്റു. അതുകൊണ്ട് തന്നെ ഹര്‍ദിക്കിനെ നേരത്തെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. 200 എന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാം എന്നാണ് ക്രിസിലെത്തിയ ഹര്‍ദിക് കന്നോട് പറഞ്ഞത്. പിന്നാലെ ക്രീസിലേക്ക് എത്തിയ ധോനിയും തന്റെ ജോലി ഭംഗിയാക്കിയെന്ന് കോഹ് ലി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com