ഓസ്‌ട്രേലിയ ഇന്ന് പാകിസ്ഥാനെതിരെ, മഴ തന്നെ കളിച്ചേക്കുമെന്ന് മുന്നറിയിപ്പ്‌

കളി നടക്കുന്ന് ടൗന്റണില്‍ മഴ നിറഞ്ഞു നില്‍ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം
ഓസ്‌ട്രേലിയ ഇന്ന് പാകിസ്ഥാനെതിരെ, മഴ തന്നെ കളിച്ചേക്കുമെന്ന് മുന്നറിയിപ്പ്‌

ഇന്ത്യയുടെ കൈകളില്‍ നിന്ന് തോല്‍വി നേരിട്ടെത്തുന്ന ഓസ്‌ട്രേലിയ ഇന്ന് പാകിസ്ഥാനെ നേരിടും. വിന്‍ഡിസിന് മുന്നില്‍ തകര്‍ന്നടിഞ്ഞിടത്ത് നിന്നും, ശക്തരായ ഇംഗ്ലണ്ടിനെ തകര്‍ത്തു വിട്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് പാകിസ്ഥാന്‍ പോരിനിറങ്ങുന്നത്. ശ്രീലങ്കയെക്കെതിരായ പാകിസ്ഥാന്റെ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത് അവര്‍ക്ക് തിരിച്ചടിയായിരുന്നു. പോയിന്റ് ടേബിളില്‍ ഏഴാമതായ പാകിസ്ഥാന്‍ ഓസീസിനെ മലര്‍ത്തിയടിക്കാന്‍ ഉറച്ചാവും ഇറങ്ങുക. 

ഓസീസ്-പാകിസ്ഥാന്‍ മത്സരത്തിനും മഴ ഭീഷണി തീര്‍ക്കുന്നുണ്ട്. കളി നടക്കുന്ന് ടൗന്റണില്‍ മഴ നിറഞ്ഞു നില്‍ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് കൗണ്ടി ഗ്രൗണ്ട്. ടോസ് നേടുന്ന ടീം ഇവിടെ ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. രണ്ട് ദിവസമായി മഴയില്‍ കുതിര്‍ന്ന് കിടക്കുന്ന ഗ്രൗണ്ടും, മൂടിക്കെട്ടിയ അന്തരീക്ഷവും പേസര്‍മാരെ തുണയ്ക്കും. 

ഓസീസ് പ്ലേയിങ് ഇലവനിലേക്ക് കെയിന്‍ റിച്ചാര്‍ഡ്‌സന്‍ വന്നേക്കുമെന്നാണ് സൂചന. സ്റ്റൊയ്‌നിസിന് പകരമായിരിക്കും റിച്ചാര്‍ഡ്‌സന്‍ വരിക. പരിക്കിനെ തുടര്‍ന്ന് സ്റ്റെയ്‌നിന്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് വ്യക്തമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്, കമിന്‍സ് എന്നിവരാണ് ബൗളിങ്ങില്‍ ഓസീസിന്റെ പ്രതീക്ഷ. കോല്‍ട്ടര്‍ നൈലിന് ഫോം തിരികെ പിടിക്കേണ്ടതുണ്ട്. 

മാറ്റമില്ലാതെയാവും പാകിസ്ഥാന്‍ ഇറങ്ങുക. ഓപ്പണിങ്ങില്‍ ഇമാം ഉള്‍ ഹഖും, ഫഖര്‍ സമനും മികവ് കാണിക്കുന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. ബാബര്‍ അസം, സര്‍ഫ്രാസ് അഹ്മദ് എന്നിവര്‍ സാഹചര്യത്തിനൊത്ത് ഉയരുക കൂടി വേണം പാകിസ്ഥാന് കളി പിടിക്കാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com