ജൂലൈ 14ന് ലോകകപ്പ് എന്റെ കയ്യില്‍ വേണം, വളരെ ലളിതമാണ് എന്റെ പ്ലാന്‍; ഹര്‍ദിക് പാണ്ഡ്യ പറയുന്നു

2011ലെ ലോകകപ്പ് ജയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് രോമാഞ്ചമാവും
ജൂലൈ 14ന് ലോകകപ്പ് എന്റെ കയ്യില്‍ വേണം, വളരെ ലളിതമാണ് എന്റെ പ്ലാന്‍; ഹര്‍ദിക് പാണ്ഡ്യ പറയുന്നു

ജൂലൈ 14ന് ലോകകപ്പ് എന്റെ കയ്യില്‍ വേണം...ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് എതിര്‍ ടീമുകളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാക്കുകളുമായി എത്തുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതാണ് എനിക്ക് എല്ലാം. എന്റെ ജീവിതമാണ് അതെന്നാണ് ഹര്‍ദിക് പറയുന്നത്. 

2011ലെ ലോകകപ്പ് ജയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് രോമാഞ്ചമാവും. വളരെ ലളിതമായ പ്ലാന്‍ ആണ് എന്റേത്...ലോകകപ്പ് ജയിക്കുക. കഴിഞ്ഞ 2-3 വര്‍ഷമായി ഞാന്‍ ലോകകപ്പിന് വേണ്ടി ഒരുങ്ങുകയായിരുന്നു. ആ സമയം വന്നെത്തി. ടീം അംഗങ്ങളെല്ലാം എന്റെ സഹോദരങ്ങളെ പോലെയാണ്. 

1.5 ബില്യണ്‍ ജനങ്ങളുടെ പ്രതീക്ഷയാണ് ഒപ്പമുള്ളത്. ആ പ്രതീക്ഷ യുള്ളപ്പോള്‍ സമ്മര്‍ദ്ദമില്ല, ഹര്‍ദിക് പാണ്ഡ്യ പറയുന്നു. ഐസിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ദിക് തന്റെ ലോകകപ്പ് പ്രതീക്ഷകളെ കുറിച്ച് പറഞ്ഞത്. ക്രിക്കറ്റിനോട് സ്‌നേഹവും അഭിനിവേശവുമാണ് എനിക്ക്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനേയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഈ ലോകകിരീടം ഉയര്‍ത്താനാവുമെന്ന പ്രകടനമാണ് ഞാന്‍ എന്നില്‍ നിന്ന് തന്നെ പ്രതീക്ഷിക്കുന്നതെന്നും ഹര്‍ദിക് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com