ഇന്ത്യയെ ബാറ്റിങ്ങിനയച്ച് പാകിസ്ഥാന്‍; ധവാന് പകരം വിജയ് ശങ്കര്‍ ടീമില്‍

റിസ്റ്റ് സ്പിന്നര്‍മാരുള്‍പ്പെടെ പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രാപ്തമായ ബൗളര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്‌. ആദ്യം ബാറ്റ് ചെയ്യേണ്ടി വരുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ലെന്ന് കോഹ് ലി
ഇന്ത്യയെ ബാറ്റിങ്ങിനയച്ച് പാകിസ്ഥാന്‍; ധവാന് പകരം വിജയ് ശങ്കര്‍ ടീമില്‍

മഴ മേഘങ്ങള്‍ മാറി നിന്നു. ക്രിക്കറ്റ് ലോകത്തിലെ ആവേശപ്പോരില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുത്തു. മഴ ഏത് നിമിഷവും കളി തടസപ്പെടുത്തിയേക്കാവുന്ന സാഹചര്യമാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ എന്നത് കൊണ്ട് തന്നെ കളിയില്‍ തുടക്കം മുതല്‍ മുന്‍തൂക്കം നിലനിര്‍ത്താനാവും ഇരു ടീമുകളുടേയും ശ്രമം. 

മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഓള്‍ഡ് ട്രഫോര്‍ഡിലേത് എന്നതും, മഴ കളി തടസപ്പെടുത്തിയേക്കാം എന്നതിനാല്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഫലം വന്നേക്കാം എന്നതിനാലും ടോസ് നേടുന്ന ടീം ആദ്യം ഫീല്‍ഡിങ്ങായിരിക്കും തെരഞ്ഞെടുക്കുക എന്നത് വ്യക്തമായിരുന്നു. 

റിസ്റ്റ് സ്പിന്നര്‍മാരുള്‍പ്പെടെ പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രാപ്തമായ ബൗളര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്‌. ആദ്യം ബാറ്റ് ചെയ്യേണ്ടി വരുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ലെന്ന് കോഹ് ലി പറഞ്ഞു. ധവാന് പകരം വിജയ് ശങ്കറാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. നാലാം സ്ഥാനത്ത് വിജയ് ഇറങ്ങുമെന്ന് ഉറപ്പായി. 

ഇതിന് മുന്‍പ് അഞ്ച് വട്ടവും പാകിസ്ഥാനെതിരെ ലോകകപ്പില്‍ ടോസ് ജയിച്ചത് ഇന്ത്യയായിരുന്നു...അഞ്ച് വട്ടവും ഇന്ത്യ ആദ്യ ബാറ്റിങ് തെരഞ്ഞെടുത്തു. പാകിസ്ഥാനെതിരെ ഒരു ലോകകപ്പ് മത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ടോസ് നഷ്ടമായത് 2003ല്‍ സെഞ്ചൂറിയനില്‍. പക്ഷേ ടോസ് നഷ്ടപ്പെട്ട അന്നും ചെയ്‌സ് ചെയ്ത് ഇന്ത്യ ജയം പിടിച്ചിരുന്നു. ഇന്ന് പകിസ്ഥാന് ടോസ് നേടാനായെങ്കിലും മുന്‍ മത്സരങ്ങളിലെ പോലെ തന്നെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു എന്ന കൗതുകവുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com