1970കളിലെ വിന്‍ഡിസ് ടീമിനെ പോലെയാണ് ഈ ഇന്ത്യന്‍ സംഘം; ഇന്ത്യയോട് കളിക്കാന്‍ ടീമുകള്‍ പേടിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

മാനസികമായ മുന്‍തൂക്കമില്ലാതെ എതിരാളികള്‍ക്ക് ഇറങ്ങേണ്ടി വരുന്നു. ഇന്ത്യയെ നേരിടണം എന്നത് ടീമുകള്‍ക്ക് ആശങ്ക തീര്‍ക്കുന്നു
1970കളിലെ വിന്‍ഡിസ് ടീമിനെ പോലെയാണ് ഈ ഇന്ത്യന്‍ സംഘം; ഇന്ത്യയോട് കളിക്കാന്‍ ടീമുകള്‍ പേടിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാണുമ്പോള്‍ 1970കളിലെ വെസ്റ്റ് ഇന്‍ഡീസിനെയാണ് ഓര്‍മ വരുന്നതെന്ന് ഇന്ത്യന്‍ മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. മാനസികമായ മുന്‍തൂക്കമില്ലാതെ എതിരാളികള്‍ക്ക് ഇറങ്ങേണ്ടി വരുന്നു. ഇന്ത്യയെ നേരിടണം എന്നത് ടീമുകള്‍ക്ക് ആശങ്ക തീര്‍ക്കുന്നു എന്നും ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ പറയുന്നു. 

എത്രമാത്രം മികച്ച് ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, പാകിസ്ഥാനെതിരെ പ്രധാനപ്പെട്ടതായി എനിക്ക് തോന്നിയത് രാഹുലിന്റെ ഇന്നിങ്‌സാണ്. ധവാന്റെ കുറവ് എങ്ങനെ നികത്തും എന്ന ചോദ്യമാണ് ഇന്ത്യയെ അലട്ടിയിരുന്നത്. ഇന്ത്യയുടെ ടോപ് 3 ബാറ്റ്‌സ്മാന്മാര്‍ക്കും റണ്‍സ് കണ്ടെത്താനായി. ടൂര്‍ണമെന്റിലെ മുന്നോട്ട് പോക്കിന് ഇത് ഇന്ത്യയെ തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കളിക്കിറങ്ങും മുന്‍പ് കുല്‍ദീപായിരുന്നു മറ്റൊരു ആശങ്ക തീര്‍ത്തത്. എന്നാല്‍ പാകിസ്ഥാനെതിരെ കുല്‍ദീപ് മികച്ചു നിന്നു. ബാബര്‍ അസമിനെ പുറത്താക്കിയ ഡെലിവറി സെന്‍സേഷണലായിരുന്നു. ബൂമ്ര, ഭുവി, ചഹല്‍, കുല്‍ദീപ് എന്നിവരെല്ലാം നന്നായി ബൗളര്‍ ചെയ്യുന്നു. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? 

വലിയ മത്സരം എന്ന നിലയില്‍ ഇതിനെ കണ്ട് സമ്മര്‍ദ്ദം കൂട്ടുകയാണ് പാകിസ്ഥാന്‍ ചെയ്തത്. ഇന്ത്യയും രോഹിത്തുമാവട്ടെ, മറ്റേതൊരു മത്സരം പോലെ തന്നെയാണ് ഇതിനേയും സമീപിച്ചത്. ലോകകപ്പില്‍ അതാണ് പ്രധാനപ്പെട്ടത്. എതിരാളികള്‍ ആരെന്ന് നോക്കി സമ്മര്‍ദ്ദത്തിലടിമപ്പെടാന്‍ പാടില്ലെന്നും ശ്രീകാന്ത് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com