തൊണ്ണൂറുകളില്‍ ഞങ്ങളായിരുന്നു മികച്ചത്, ഇപ്പോള്‍ ഇന്ത്യ; ഇമ്രാന്‍ ഖാന്റെ നിര്‍ദേശം തള്ളിയതിനും സര്‍ഫ്രാസിന്റെ മറുപടി

ഇന്ത്യയ്‌ക്കെതിരെ മത്സരം ആരംഭിക്കുന്നതിന് മുന്‍പ്, ടോസ് നേടിയാന്‍ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കണം എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ദേശിച്ചത്
തൊണ്ണൂറുകളില്‍ ഞങ്ങളായിരുന്നു മികച്ചത്, ഇപ്പോള്‍ ഇന്ത്യ; ഇമ്രാന്‍ ഖാന്റെ നിര്‍ദേശം തള്ളിയതിനും സര്‍ഫ്രാസിന്റെ മറുപടി

തൊണ്ണൂറികളില്‍ ഇന്ത്യയേക്കാള്‍ മികച്ച് നിന്നത് ഞങ്ങളാണ്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ തോല്‍വി നേരിട്ടതിന് പിന്നാലെ പാക് മാധ്യമപ്രവര്‍ത്തകരുടെ ചൂടേറും ചോദ്യങ്ങള്‍ക്ക് ഇങ്ങനെയായിരുന്നു പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദിന്റെ മറുപടി. 

സമ്മര്‍ദ്ദം അതിജീവിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നവരാണ് ഇങ്ങനെയുള്ള കളിയില്‍ ജയം പിടിക്കുക. ഇന്ത്യയ്‌ക്കെതിരെ ആധിപത്യം ആസ്വദിക്കുകയായിരുന്നു 90കളിലെ പാകിസ്ഥാന്‍. എന്നാലിപ്പോള്‍ പാകിസ്ഥാനേക്കാള്‍ മികച്ചതാണ് ഇന്ത്യ. അതുകൊണ്ടാണ് അവര്‍ മത്സരങ്ങള്‍ ജയിക്കുന്നത് എന്നും സര്‍ഫ്രാസ് പറഞ്ഞു. 

ഇന്ത്യയ്‌ക്കെതിരെ മത്സരം ആരംഭിക്കുന്നതിന് മുന്‍പ്, ടോസ് നേടിയാന്‍ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കണം എന്നാണ് പാക് പ്രധാനമന്ത്രിയും പാകിസ്ഥാനെ ലോകകിരീടത്തിലേക്ക് നയിച്ച നായകനുമായ ഇമ്രാന്‍ ഖാന്‍ നിര്‍ദേശിച്ചത്. പക്ഷേ, ടോസ് ജയിച്ച സര്‍ഫ്രാസ് അഹ്മദ് തെരഞ്ഞെടുത്തത് ഫീല്‍ഡിങ്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പാക് പേസര്‍മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം മുന്നില്‍ കണ്ടായിരുന്നു അത്. പക്ഷേ കളി തോറ്റതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിയും സര്‍ഫ്രാസിന് നേരെ വിമര്‍ശനം ഉയര്‍ന്നു. 

ടോസിലെ തെറ്റായ തീരുമാനമല്ല, മൂന്ന് മേഖലകളിലും പരാജയപ്പെട്ടതാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് സര്‍ഫ്രാസ് പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പിച്ച് ഞങ്ങള്‍ കണ്ടിട്ടില്ല. ഈര്‍പ്പമുള്ളത് കൊണ്ടാണ് ഞാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തത്. ഫീല്‍ഡിങ്ങില്‍ പിഴവുകളുണ്ടായി. രോഹിത്തിനെ രണ്ട് വട്ടം റണ്‍ഔട്ട് ആക്കാമായിരുന്നു. ആ അവസരങ്ങള്‍ പ്രയോജനപ്പെട്ടിരുന്നു എങ്കില്‍ മത്സര ഫലം തന്നെ മറ്റൊന്നാവുമായിരുന്നു എന്നും സര്‍ഫ്രാസ് പറഞ്ഞു. 

ഡ്രസിങ് റൂമില്‍ തന്റെ നായകത്വത്തെ ചൊല്ലി മുഹമ്മദ് ഹഫീസുമായും, ഷുഐബ് മാലിക്കുമായി ശീതയുദ്ധമുണ്ടെന്ന നിലയിലെ ചോദ്യങ്ങളേയും സര്‍ഫ്രാസ് തള്ളി. ഹഫീസിനും മാലിക്കിനും ഒന്നില്‍ കൂടുതല്‍ ഓവര്‍ നല്‍കാതിരുന്നത് അതിന്റെ ആവശ്യമില്ലെന്ന് തോന്നിയിട്ടാണ്. എറിഞ്ഞ ഒരോവറില്‍ തന്നെ പത്തില്‍ കൂടുതല്‍ റണ്‍സ് അവര്‍ വഴങ്ങിയെന്നും സര്‍ഫ്രാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com