ഈ ചെയിനും മോതിരവും വാച്ചുമെല്ലാം ഡയമണ്ടാണ്...ലോകകപ്പ് സ്‌പെഷ്യല്‍ ആരാധകരെ കാണിച്ച് ഹര്‍ദിക്‌

നെക്ലസിലെ ബാറ്റിന്റേയും ബോളിന്റേയും ലോക്കറ്റ് ലോകകപ്പിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്‌
ഈ ചെയിനും മോതിരവും വാച്ചുമെല്ലാം ഡയമണ്ടാണ്...ലോകകപ്പ് സ്‌പെഷ്യല്‍ ആരാധകരെ കാണിച്ച് ഹര്‍ദിക്‌

ലോകകപ്പില്‍ പാകിസ്ഥാനെതിരേയും ആധികാരിക ജയം നേടി ശക്തി കാണിക്കുകയാണ് ഇന്ത്യ. ജൂണ്‍ 22നാണ് ഇന്ത്യയുടെ അടുത്ത മത്സരം. വ്യാഴാഴ്ച വരെ ഇന്ത്യന്‍ ടീമിന് പരിശീലനവുമില്ല. ഈ സമയം, തോല്‍വി അറിയാതെയുള്ള ഇന്ത്യയുടെ പോക്കിന് ശക്തി പകര്‍ന്ന ഹര്‍ദിക് പാണ്ഡ്യ ചഹല്‍ ടിവിയിലെത്തി. 

തന്റെ ഡയമണ്ട് നെക്ലസ്, മോതിരം, വാച്ച് എന്നിവയെ കുറിച്ചെല്ലാമാണ് ഹര്‍ദിക് പറയുന്നത്. നെക്ലസിലെ ബാറ്റിന്റേയും ബോളിന്റേയും ലോക്കറ്റ് ലോകകപ്പിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്‌. ബോളിലെ വരകളില്‍ ഞാന്‍ കറുപ്പ് നിറമാണ് നല്‍കിയത്. ഡയമണ്ടിനെ കുറിച്ച് വാചാലനാവുന്ന ഹര്‍ദിക്കിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഡയമണ്ട് വാച്ച്, ചെയിന്‍, മോതിരം എന്നിങ്ങനെ എടുത്തെടുത്ത് പറയുന്ന ചഹലിനെ ആരാധകരില്‍ ചിലര്‍ കളിയാക്കുന്നുമുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Team India (@indiancricketteam) on

പാകിസ്ഥാനെതിരെ ബാറ്റിങ്ങില്‍ വെടിക്കെട്ട് പൂരം തീര്‍ക്കാനായില്ലെങ്കിലും ഹര്‍ദിക് 19 പന്തില്‍ 26 റണ്‍സ് നേടി. ബൗളിങ്ങിലേക്കെത്തിയപ്പോള്‍ മാലിക്കിനേയും, മുഹമ്മദ് ഹഫീസിനേയും തുടരെ പുറത്താക്കി ഹര്‍ദിക് ഇന്ത്യയ്ക്ക് കളിയില്‍ വ്യക്തമായ ആധിപത്യം നേടിത്തന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com