ഞാന്‍ പാക് ടീമിന്റെ അമ്മയല്ലെന്ന് സാനിയ, 20 വര്‍ഷത്തിന് ശേഷവും ഇതെല്ലാം നേരിടുന്നത് വേദനിപ്പിക്കുന്നുവെന്ന് മാലിക്ക്; സംയമനം പാലിക്കണമെന്ന് പാക് താരങ്ങള്‍

20 വര്‍ഷമായി രാജ്യത്തിന് വേണ്ടി കളിക്കുന്നു, എന്നിട്ടും വ്യക്തി ജീവിതത്തില്‍ വിശദീകരണം നല്‍കണം എന്നത് വേദനിപ്പിക്കുന്നതാണെന്ന് ഷുഐബ് മാലിക്ക്
ഞാന്‍ പാക് ടീമിന്റെ അമ്മയല്ലെന്ന് സാനിയ, 20 വര്‍ഷത്തിന് ശേഷവും ഇതെല്ലാം നേരിടുന്നത് വേദനിപ്പിക്കുന്നുവെന്ന് മാലിക്ക്; സംയമനം പാലിക്കണമെന്ന് പാക് താരങ്ങള്‍

ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് ആരാധകരില്‍ നിന്നേല്‍ക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും ഭാര്യ സാനിയ മിര്‍സയും. 20 വര്‍ഷമായി രാജ്യത്തിന് വേണ്ടി കളിക്കുന്നു, എന്നിട്ടും വ്യക്തി ജീവിതത്തില്‍ വിശദീകരണം നല്‍കണം എന്നത് വേദനിപ്പിക്കുന്നതാണെന്ന് ഷുഐബ് മാലിക്ക് പറഞ്ഞു. തനിക്കെതിരെ വിമര്‍ശനവുമായി എത്തിയ പാക് നടി വീണ മാലിക്കിന് നേര്‍ക്ക് തുറന്നടിച്ചാണ് സാനിയയുടെ പ്രതികരണം. 

ഞാന്‍ പാക് ടീമിന്റെ അമ്മയോ, അവരുടെ ഡയറ്റീഷനോ, പ്രിന്‍സിപ്പലോ, ടീച്ചറോ അല്ലെന്നാണ് സാനിയ വീണ മാലിക്കിന് മറുപടിയായി ട്വിറ്ററില്‍ കുറിച്ചത്. ഷീഷാ ബാറിലേക്ക് അവരുമായി പോയതും, ജങ്ക് ഫുഡ് കഴിച്ചതും കളിക്കാര്‍ക്ക് ദോഷമുണ്ടാക്കുന്നതാണ്, അമ്മയും അത്‌ലറ്റുമായ നിങ്ങള്‍ക്കത് അറിയില്ലേ എന്ന വീണ മാലിക്കിന്റെ ട്വീറ്റിനായിരുന്നു സാനിയയുടെ മറുപടി. 

എന്റെ കുട്ടിയുമായി ഞാന്‍ ഷീഷാ ബാറിലേക്ക് പോയിട്ടില്ല. എന്റെ കുട്ടിയുടെ കാര്യം നിങ്ങളന്വേഷിക്കേണ്ട കാര്യമില്ല. മറ്റാരേക്കാളും കൂടുതല്‍ എന്റെ മകന്റെ കാര്യത്തില്‍ ഞാന്‍ ശ്രദ്ധാലുവാണ്. ഞാന്‍ പാക് ക്രിക്കറ്റ് ടീമിന്റെ അമ്മയോ, ഡയറ്റീഷനോ, പ്രിന്‍സിപ്പലോ, ടീച്ചറോ അല്ല, സാനിയ ട്വിറ്ററില്‍ കുറിച്ചു. 

കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്കെതിരായ അധിക്ഷേപങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്ന് മാലിക്ക് ആരാധകരോട് ആവശ്യപ്പെടുന്നു. ഷീഷാ ബാറിലിരിക്കുന്ന വീഡിയോ ജൂണ്‍ 13ലേതാണെന്നും, ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് തലേന്നത്തെ അല്ലെന്നും മാലിക്ക് പറഞ്ഞു. എന്നാണ് പാക് മാധ്യമങ്ങള്‍ക്ക് നമ്മുടെ കോടതികളില്‍ വിശ്വാസ്യത തെളിയിക്കേണ്ടി വരുന്നത് എന്നും മാലിക്ക് ചോദിക്കുന്നു. മോശം വാക്കുകള്‍ കളിക്കാര്‍ക്കെതിരെ ഉപയോഗിക്കാതിരിക്കൂ എന്ന് ആവശ്യപ്പെട്ട് പാക് താരം മുഹമ്മദ് അമീറും ആരാധകര്‍ക്ക് മുന്നിലെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com