വിനോദത്തിനായി സമയമൊരുപാട് നീക്കിവയ്ക്കണം, ഇംഗ്ലണ്ടിലേക്ക് എത്തിയപ്പോള്‍ അതുറപ്പിച്ചതാണ്; കോഹ് ലി പറയുന്നു

ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് എത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ ഉറപ്പിച്ചിരുന്നത് വിനോദങ്ങള്‍ക്ക് സമയം കണ്ടെത്തണം എന്നാണ്. കാരണം, ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്
വിനോദത്തിനായി സമയമൊരുപാട് നീക്കിവയ്ക്കണം, ഇംഗ്ലണ്ടിലേക്ക് എത്തിയപ്പോള്‍ അതുറപ്പിച്ചതാണ്; കോഹ് ലി പറയുന്നു

അഫ്ഗാനിസ്ഥാനെയെന്നല്ല, ലോകകപ്പിലെ ഒരു ടീമിനേയും ഇന്ത്യ നിസാരരായി കാണുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. അഫ്ഗാനിസ്ഥാനെതിരായ കളി ഗൗരവമായി തന്നെയാണ് കാണുന്നത്. ലോകകപ്പിലെ എല്ലാ മത്സരവും ജയിക്കുക എന്നതാണ് ലക്ഷ്യമെന്നും കോഹ് ലി പറഞ്ഞു. 

ഓരോ കളിക്കിടയിലും വലിയ ദൈര്‍ഘ്യമുണ്ട്. അത് വളരെയധികം സഹായിക്കുന്നുണ്ട്. ഓരോ കളിക്ക് ശേഷവും തിരിച്ചു വരാന്‍ ഈ ഗ്യാപ് സഹായിക്കുന്നു. ലോകകപ്പിലെ ഒരു മത്സരവും എളുപ്പമല്ല. പ്രൊഫഷണലായി, പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കേണ്ടതുമുണ്ടെന്ന് കോഹ് ലി പറയുന്നു. 

ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് എത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ ഉറപ്പിച്ചിരുന്നത് വിനോദങ്ങള്‍ക്ക് സമയം കണ്ടെത്തണം എന്നാണ്. കാരണം, ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്. കളിക്കാരെല്ലാം അത് ആസ്വദിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഫീല്‍ഡിന് പുറത്തും, പരിശീലന സമയത്ത് വരെ തമാശകള്‍ പറഞ്ഞാണ് സമയം ചിലവിടുന്നത്. 

ഡ്രസിങ് റൂമില്‍ പോസിറ്റീവ് മൂഡ് നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും കോഹ് ലി പറയുന്നു. ടീം എന്ന നിലയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഡ്രസിങ് റൂമില്‍ പോലും എല്ലാവരും അവരവരുടെ റോളുകളില്‍ പരിപൂര്‍ണത വരുത്തുന്നുവെന്നും കോഹ് ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com