ആധുനിക യുഗത്തിലെ യേശുവാണ് കോഹ് ലി, ഭൂമിയിലെ എന്റെ പ്രിയപ്പെട്ട മനുഷ്യന്‍; പ്രശംസയുമായി ഇംഗ്ലണ്ട് മുന്‍ താരം

ഔട്ട് ആണെന്ന് സ്വയം ബോധ്യപ്പെട്ടിട്ടും അമ്പയറുടെ തീരുമാനത്തിനായി കാത്തു നില്‍ക്കുന്ന ബാറ്റ്‌സ്മാന്മാരെ എനിക്കിഷ്ടമല്ല
ആധുനിക യുഗത്തിലെ യേശുവാണ് കോഹ് ലി, ഭൂമിയിലെ എന്റെ പ്രിയപ്പെട്ട മനുഷ്യന്‍; പ്രശംസയുമായി ഇംഗ്ലണ്ട് മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയെ പ്രശംസിച്ച് ഇംഗ്ലണ്ട് മുന്‍ താരം ഗ്രെയിം സ്വാന്‍. 2019 ലോകകപ്പിലെ കോഹ് ലിയുടെ കളിക്കളത്തിലെ പെരുമാറ്റമാണ് ഇംഗ്ലണ്ട് താരത്തെ ആകര്‍ഷിച്ചത്. പുതുതലമുറയിലെ യേശുവാണ് കോഹ് ലിയെന്നാണ് സ്വാന്‍ പറയുന്നത്. 

ഔട്ട് ആണെന്ന് സ്വയം ബോധ്യപ്പെട്ടിട്ടും അമ്പയറുടെ തീരുമാനത്തിനായി കാത്തു നില്‍ക്കുന്ന ബാറ്റ്‌സ്മാന്മാരെ എനിക്കിഷ്ടമല്ല. ഇവരെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ നല്‍കിയ മറുപടി അമ്പയറുടെ തീരുമാനം വരട്ടെയെന്നാണ്. അത് അമ്പയറുടെ ജോലിയാണെന്നാണ്. എന്നാല്‍ അത് വഞ്ചിക്കലാണ് എന്നാണ് എന്റെ അഭിപ്രായം, സ്വാന്‍ പറയുന്നു. 

ഔട്ട് ആണെന്ന് ഉറപ്പായിട്ടും അമ്പയറുടെ തീരുമാനത്തിന് വേണ്ടി കാത്തു നില്‍ക്കുന്നത് വഞ്ചനയുടേയും കബളിപ്പിക്കലിന്റേയും കൂട്ടത്തില്‍ വരും. സ്വയം വഞ്ചിക്കുകയാണ് ചെയ്യുന്നത്. കോഹ് ലി അമ്പയറുടെ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ പോയി. എന്നാല്‍, കോഹ് ലി അവിടെ ഔട്ട് അല്ലായിരുന്നു എന്നും തെളിഞ്ഞു. അത്രമാത്രം സത്യസന്ധനാണ് കോഹ് ലി. ആധുനിക യുഗത്തിലെ യേശുവാണ് കോഹ് ലി. ലോകത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യന്‍ കോഹ് ലിയാണെന്നും ഈ മുന്‍ ഇംഗ്ലണ്ട് താരം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com