നല്ല സിനിമകളില്ല; ഐഎഫ്എഫ്‌കെ നിരാശപ്പെടുത്തുന്നുവെന്ന് ലെനിന്‍ രാജേന്ദ്രന്‍

ഇനിമുതല്‍ മുന്‍വിധികളോടെ ചലച്ചിത്ര മേളയെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
നല്ല സിനിമകളില്ല; ഐഎഫ്എഫ്‌കെ നിരാശപ്പെടുത്തുന്നുവെന്ന് ലെനിന്‍ രാജേന്ദ്രന്‍

എഫ്എഫ്‌കെയില്‍ ഇത്തവണ തെരഞ്ഞെടുത്ത സിനിമകള്‍ മോശമാണ് എന്ന് മുതിര്‍ന്ന സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. ലോകത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകാത്തതാണോ ഇതിന് കാരണമെന്നും ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമകാലിക മലയാളത്തോട് പറഞ്ഞു. 

എന്ത് ഉദ്ദേശ്യത്തിലാണോ ഐഎഫ്എഫ്‌കെ ആരംഭിച്ചത് അതില്‍ നിന്ന് വ്യതിചലിച്ചു. സിനിമകളുടെ തെരഞ്ഞെടുപ്പ് ഓരോ വര്‍ഷം കഴിയുന്തോറും മോശമായിവരികയാണ്. എത്തരം സിനിമകളാണോ പ്രേക്ഷരിലേക്ക് എത്തിക്കുന്നത് അത്തരം ചിത്രങ്ങള്‍ ഇത്തവണത്തെ ഫെസ്റ്റിവലില്‍ ഇതുവരെ വന്നിട്ടില്ല. 

പ്രതീക്ഷയോടെ ചില ചിത്രങ്ങള്‍ കണ്ടെങ്കിലും അവയെല്ലാം തികച്ചും നിരാശപ്പെടുത്തി. ഇനിമുതല്‍ മുന്‍വിധികളോടെ ചലച്ചിത്ര മേളയെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചലച്ചിത്ര അക്കാദമിക്കും ബീന പോളിനും എതിരെ ഉയര്‍ന്നുവന്ന ഗൗരവമായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com