വേറെ ആളെ നോക്കണ്ട; ചാരപ്പണിയാശാന്‍ ബോണ്ട് ആയി ക്രെയ്ഗ് തന്നെ

വേറെ ആളെ നോക്കണ്ട; ചാരപ്പണിയാശാന്‍ ബോണ്ട് ആയി ക്രെയ്ഗ് തന്നെ

മതി, ഇവിടെ നിര്‍ത്തി. ഇനി ഇപ്പണിക്കു എന്നെ കിട്ടില്ല എന്നും പറഞ്ഞാണ് ഡാനിയല്‍ ക്രെയ്ഗ് എന്ന ബ്രിട്ടീഷ് നടന്‍ ഹോളിവുഡിനെ ഈ വര്‍ഷം ആദ്യം ഞെട്ടിച്ചത്. ങേ, ജെയിംസ് ബോണ്ട് ആകാന്‍ താല്‍പ്പര്യമില്ലാത്ത ഇവനൊക്കെ എന്തു നടനാണെന്നാണ് അന്നു ചലചിത്ര ലോകം മൂക്കത്തു വിരല്‍ വെച്ചത്.

എന്നാല്‍, ലണ്ടന്‍ കേന്ദ്രീകരിച്ചു ബോണ്ട് സിനിമകള്‍ നിര്‍മിക്കുന്ന ഇയോണ്‍ പ്രൊഡക്ഷന്‍സ് അടുത്ത ബോണ്ട് സിനിമ 2019 നവംബറില്‍ പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചതോടെ ആരാണ് ബോണ്ട് ആകുന്നതെന്നായിരുന്നു മുഖ്യമായും ഉയര്‍ന്ന ചോദ്യം. ഈ ചോദ്യത്തിന് ''Iam Bond, James Bond'' എന്നും പറഞ്ഞു വന്നിരിക്കുന്നതും സാക്ഷാല്‍ ക്രെയ്ഗ് തന്നെ. അതെ, ഇനി ബോണ്ടാകാനില്ലെന്നും പറഞ്ഞു പോയ ക്രെയ്ഗ് വീണ്ടും ബോണ്ടായി എത്തുന്നു. താരം ഇതുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ ക്രെയ്ഗ് തന്നെയാകും അടുത്ത ബോണ്ട് എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

25ാമത് ബോണ്ട് ചിത്രമാണ് 2019 നവംബര്‍ എട്ടിനു റിലീസ് ചെയ്യുക. ക്രെയ്ഗിന്റെ കാര്യം ഉറപ്പായാല്‍ ഇത് അദ്ദേഹത്തിന്റെ അഞ്ചാം 007 വേഷമാകും. റിലീസ് തിയതി മാത്രം കുറിച്ച കമ്പനി പക്ഷെ സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

ആലോചനാ ഘട്ടം മുതല്‍ അഭ്യൂഹങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കും എന്ന ബോണ്ട് സിനിമകളുടെ പ്രത്യേകതയ്ക്കു ഇത്തവണയും മാറ്റമില്ല. 

പിയേഴ്‌സ് ബ്രോസ്‌നനു ശേഷം ജെയിംസ് ബോണ്ടിന്റെ ചാരപ്പണി ആര് നടത്തും എന്നതിനെച്ചൊല്ലി ഏറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനു ശേഷമാണ് 2006ല്‍ പുറത്തിറങ്ങിയ കാസിനോ റോയലില്‍ ഡാനിയല്‍ ക്രെയ്ഗ് ആദ്യമായി ബോണ്ടായത്.

പിന്നീട്, ക്വാണ്ടം ഓഫ് സൊലാസ്, സ്‌കൈഫാള്‍, സ്‌പെക്ട്രെ എന്നിവയിലും ബോണ്ടായി എത്തിയത് ക്രെയ്ഗ് തന്നെയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com