'അവള്‍ എന്റെ പ്രണയമായിരുന്നു മക്കളുടെ ജീവിതമായിരുന്നു'; ശ്രീദേവിയെക്കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ബോണി കപൂര്‍ 

ഭാര്യ പോയതോടെ ഇനി തന്റെ ജീവിതം മക്കളായ ജാന്‍വിക്കും ഖുശിക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു
'അവള്‍ എന്റെ പ്രണയമായിരുന്നു മക്കളുടെ ജീവിതമായിരുന്നു'; ശ്രീദേവിയെക്കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ബോണി കപൂര്‍ 

ബോളിവുഡ് താരറാണ് ശ്രീദേവിയുടെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഒരു വലിയ ശൂന്യത തീര്‍ത്തിട്ടാണ് ശ്രീദേവി മറഞ്ഞത്. ജീവിതത്തില്‍ ഒരുപാട് രംഗങ്ങള്‍ ബാക്കിയാക്കി അവര്‍ മാഞ്ഞതിന്റെ വേദനയിലാണ് ഭര്‍ത്താവ് ബോണികപൂറും രണ്ട് മക്കളും. ശ്രീദേവിയുടെ സംസ്‌കാരത്തിന് പിന്നാലെ ശ്രീദേവിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്  ബോണി കപൂര്‍. ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 

'ഈ ലോകത്തിന് അവള്‍ ചാന്ദ്‌നിയും മികച്ച നടിയുമൊക്കെയായിരുന്നു എന്നാല്‍ എനിക്ക് അവള്‍ എന്റെ സ്‌നേഹമായിരുന്നു. എന്റെ സുഹൃത്തും എന്റെ മക്കളുടെ അമ്മയും എന്റെ പങ്കാളിയുമായിരുന്നു. ഞങ്ങളുടെ മക്കള്‍ക്ക് അവള്‍ എല്ലാമായിരുന്നു, അവരുടെ ജീവിതം തന്നെയായിരുന്നു.അവളുടെ നിലനില്‍പ്പിലാണ് ഞങ്ങളുടെ കുടുംബം മുന്നോട്ട് പോയിരുന്നത്.  ശ്രീദേവി ഒരു മികച്ച നടിയായിരുന്നു. ഞങ്ങളുടെ പ്രീയപ്പെട്ടവളെ നഷ്ടപ്പെടുമ്പോള്‍ ഒരു അപേക്ഷയുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ശ്രീദേവിയെക്കുറിച്ച് നിങ്ങള്‍ക്ക് സംസാരിക്കാം നിങ്ങളുമായി ബന്ധപ്പെട്ട ശ്രീദേവിയെക്കുറിച്ചായിരിക്കണം അത്. അവര്‍ മികച്ച നടിയാണ് അവരെ ബഹുമാനിക്കണം.'- അദ്ദേഹം കുറിച്ചു. 

ഭാര്യ പോയതോടെ ഇനി തന്റെ ജീവിതം മക്കളായ ജാന്‍വിക്കും ഖുശിക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീദേവിയുടെ മരണത്തെ വാക്കുകളിലൂടെ വിവരിക്കാനാവില്ലെന്നും ഈ സമയത്ത് പൂര്‍ണ്ണ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. ബോണി കപൂറിന്റെ ആദ്യ ബന്ധത്തിലെ മക്കളായ അര്‍ജുന്റേയും അനുഷ്‌കയുടേയും സ്‌നേഹത്തിനും പിന്തുണയും എടുത്തുപറയാനും അദ്ദേഹം മറന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com