'ശ്രീദേവിയെ എന്തിനാണ് ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞത്? അവര്‍ എന്ത് സേവനമാണ് ചെയ്തത്'; വിമര്‍ശനവുമായി രാജ് താക്കറെ

'നീരവ് മോദിയുടെ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് ശ്രീദേവിയുടെ മരണത്തെ വലിയ ചര്‍ച്ചയാക്കിയത്'
'ശ്രീദേവിയെ എന്തിനാണ് ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞത്? അവര്‍ എന്ത് സേവനമാണ് ചെയ്തത്'; വിമര്‍ശനവുമായി രാജ് താക്കറെ

ബോളിവുഡ് താരറാണി ശ്രീദേവിക്ക് മരണാനന്തരം നല്‍കിയ ആദരത്തെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. ശ്രീദേവി രാജ്യത്തിന് വേണ്ടി എന്ത് സേവനമാണ് ചെയ്തതെന്നും അവരെ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞത് എന്തിനുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. സെന്‍ട്രല്‍ മുംബൈയിലെ ശിവാജി പാര്‍ക്കിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ശ്രീദേവി വലിയ നടി ആയിരിക്കും. പക്ഷേ ഒരു കാര്യം ഓര്‍ക്കണം. അവര്‍ നമ്മുടെ രാജ്യത്തിന് എന്ത് സേവനമാണ്  ചെയ്തിരിക്കുന്നത്. അവരുടെ മൃതശരീരം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞത് എന്തിനാണ്?' രാജ് താക്കറെ ചോദിച്ചു. നീരവ് മോദിയുടെ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് ശ്രീദേവിയുടെ മരണത്തെ വലിയ ചര്‍ച്ചയാക്കിയത്. ശ്രീദേവിയുടെ മൃതദേഹം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് വിലാപയാത്രയും നടത്തി. പദ്മശ്രീ കിട്ടിയ നടി ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് നിങ്ങള്‍ക്ക് ന്യായീകരിക്കാം. പക്ഷേ അത് മഹാരാഷ്ട്ര സര്‍ക്കാരിന് പറ്റിയ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

ശ്രീദേവിയുടെ അപ്രതീക്ഷിത മരണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലേക്ക് പോയ ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com