രാജുവേട്ടാ ഒരു ആശംസ തരുമോ? ആരാധനെ ഞെട്ടിച്ച് പൃഥ്വിരാജ്‌

ശ്രീജിത്ത് എന്ന ഡൈഹാര്‍ട്ട് ഫാനിനാണ് പൃഥ്വിരാജ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റിട്ടത്
രാജുവേട്ടാ ഒരു ആശംസ തരുമോ? ആരാധനെ ഞെട്ടിച്ച് പൃഥ്വിരാജ്‌

രാധകര്‍ വല്ലാത്ത മനുഷ്യരാണ്. തന്റെ ആരാധനാപുരുഷന്റെ പിറന്നാള്‍ മുതല്‍ ആദ്യ സിനിമ റിലീസ് ചെയ്ത വര്‍ഷം വരെ ഇവര്‍ക്ക് അറിയാമായിരിക്കും. താരത്തിന്റെ ഓരോ ആഘോഷങ്ങളും സ്വന്തം ആഘോഷം പോലെ കൊണ്ടാടാനും ഇവര്‍ മറക്കാറില്ല. തിരിച്ച് ഒന്നും പ്രതീക്ഷിച്ചല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. അടുത്തു നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ പറ്റിയാല്‍ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായിട്ടാണ് അവര്‍ കാണുന്നത്. എന്നാല്‍ സ്വന്തം ആരാധകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഞെട്ടിച്ചിരിക്കുകയാണ് പൃഥ്വിരാജ്. 

ശ്രീജിത്ത് എന്ന ഡൈഹാര്‍ട്ട് ഫാനിനാണ് പൃഥ്വിരാജ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റിട്ടത്. തന്റെ പിറന്നാളാണെന്നും താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ഏട്ടന്റെ അടുത്തുനിന്ന് ഒരു വിഷ് കിട്ടിയാല്‍ എനിക്ക് കിട്ടിയതില്‍ വെച്ച് ഏറ്റവും വലിയ ഗിഫ്റ്റ് ആയിരിക്കുമെന്നും പറഞ്ഞു കൊണ്ട് പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ട് ശ്രീജിത്ത് പോസ്റ്റിട്ടു. അത് ശ്രദ്ധയില്‍പ്പെട്ട പൃഥ്വിരാജ് ആശംസ അറിയിച്ചുകൊണ്ട് ശ്രീജിത്തിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്യുകയായിരുന്നു. 

പൃഥ്വിരാജിനെ കൊണ്ട് നിറഞ്ഞതാണ് ശ്രീജിത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട്. പ്രൈഫൈല്‍ നെയിം, പ്രൊഫൈല്‍ പിക്ചര്‍, പ്രൊഫൈല്‍ ബയോ എല്ലാം രാജുവേട്ടനുള്ളതാണ്. എന്തായാലും തന്റെ ഏറ്റവും വലിയ ആരാധനാപുരുഷനില്‍ നിന്നുള്ള ആശംസ ശ്രീജിത്തിന്റെ പിറന്നാള്‍ കൂടുതല്‍ മധുരമാക്കും എന്നതില്‍ സംശയം വേണ്ട.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com