ഇത്തവണ പതിവിന് വിപരീതമായി ഗോരക്ഷകര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം

മര്‍ദ്ദനത്തില്‍ ഏഴോളം ഗോരക്ഷകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സാധാരണ പശുവിനെ കടത്തുന്നവര്‍ക്കാണ് ഗോരക്ഷകരുടെ മര്‍ദനമേല്‍ക്കാറുള്ളത്.
ഇത്തവണ പതിവിന് വിപരീതമായി ഗോരക്ഷകര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം

പൂണെ: പതിവിന് വിപരീതമായി പശുക്കളുമായി പോയ വാഹനം തടഞ്ഞ ഗോ രക്ഷകരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. പൂനെയിലെ അഹമ്മദ്‌നഗറിലാണ് സംഭവം. ആമ്പതോളം പേരടങ്ങുന്ന ജനക്കൂട്ടമാണ് ഗോ രക്ഷകരെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഏഴോളം ഗോരക്ഷകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സാധാരണ പശുവിനെ കടത്തുന്നവര്‍ക്കാണ് ഗോരക്ഷകരുടെ മര്‍ദനമേല്‍ക്കാറുള്ളത്.

പശുക്കളുമായി അറവുശാലയിലേക്ക് പോവുകയായിരുന്നു വാഹനം. ഇതുകണ്ട ഗോ രക്ഷകര്‍ വാഹനം തടഞ്ഞ് നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. 

പശുക്കളെ നിയമവിരുദ്ധമായി കടത്തുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. ഞങ്ങളിത് ശ്രീഗോണ്ട പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. പൊലീസിന്റെ സഹായത്തോടെ വാഹനം തടഞ്ഞ് നിര്‍ത്തുകയും കന്നുകാലികളെ മോചിപ്പിക്കുകയും ചെയ്തു. വാഹന ഉടമ വാഹിദ് ഷെയ്ക്കിനെയും െ്രെഡവര്‍ രാജു ഫത്രുബായിയേയും അറസ്റ്റ് ചെയ്തു'. പൂനെയിലെ ആനിമല്‍ വെല്‍ഫെയര്‍ ഓഫീസര്‍ എന്ന് അവകാശപ്പെടുന്ന ശിവശങ്കര്‍ രാജേന്ദ്ര സ്വാമി പറഞ്ഞു.

എന്നാല്‍ സ്ഥലത്ത് പൊലീസ് വന്നു പോയതിന് ശേഷം അമ്പതോളം വരുന്ന സംഘം ആയുധങ്ങളുമായി എത്തി ഗോ രക്ഷകരെ ആക്രമിക്കുകയായിരുന്നുവെന്ന് സ്വാമി പറഞ്ഞു. സ്വാമിയുടെ പരാതിയില്‍ മുപ്പതോളം പേരെ അറസ്റ്റ് ചെയ്തതായി അഹമ്മദ്‌നഗര്‍ പൊലീസ് സൂപ്രണ്ട് സുദര്‍ശന്‍ മുണ്ടെ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com