ജാര്‍ഖണ്ഡിലും ശിശുമരണം: പോഷകാഹാരക്കുറവാണെന്ന് ആശുപത്രി സൂപ്രണ്ട്

ജാര്‍ഖണ്ഡിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ 30 ദിവസങ്ങള്‍ക്കിടയില്‍ 52 കുട്ടികളാണ് മരിച്ചത്.
ജാര്‍ഖണ്ഡിലും ശിശുമരണം: പോഷകാഹാരക്കുറവാണെന്ന് ആശുപത്രി സൂപ്രണ്ട്

ജംഷഡ്പ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ എഴുപതോളം കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ജാര്‍ഖണ്ഡിലും ശിശുമരണം. ജാര്‍ഖണ്ഡിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ 30 ദിവസങ്ങള്‍ക്കിടയില്‍ 52 കുട്ടികളാണ് മരിച്ചത്. പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. 1961ല്‍ സ്ഥാപിച്ച ആശുപത്രി 1979 മുതല്‍ ബീഹാര്‍ സര്‍ക്കാരിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com