അമ്പലങ്ങളിലെ നിലവറകളില്‍ മാത്രമല്ല, കടല്‍ അടിത്തട്ടിലും 'നിധി'യുണ്ട്

അമ്പലങ്ങളിലെ നിലവറകളില്‍ മാത്രമല്ല, കടല്‍ അടിത്തട്ടിലും 'നിധി'യുണ്ട്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമുദ്രങ്ങളില്‍ 'നിധി' യുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. മംഗളൂരു, ചെന്നൈ, മാന്നാര്‍ ബേസിന്‍, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയ സമുദ്രങ്ങളില്‍ കോടിക്കണക്കിനു  രൂപയുടെ മൂല്യമുള്ള ലോഹങ്ങളും ദാതുക്കളും വാതകങ്ങളും കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍മാര്‍ അവകാശപ്പെട്ടു. ഇവയുടെ വന്‍ നിക്ഷേപമാണ് സമുദ്രങ്ങളില്‍ കണ്ടെത്തിയത്.

ഇന്ത്യന്‍ സമുദ്ര ഗവേഷക കപ്പലുകളായ സമുദ്ര രത്‌നാകര്‍, സമുദ്ര കൗസ്തഭ്, സമുദ്ര സൗദികാമ എന്നീ കപ്പലുകളിലായി കടലിലെ 1,81,025 ചതുരശ്രകിലോമീറ്ററില്‍ നടത്തിയ പരിശോധനയിലാണ് വിലമതിക്കാനാകാത്ത സമുദ്ര നിക്ഷേപം കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പ് ഈ മേഖലകളില്‍ സമുദ്ര നിക്ഷേപമുണ്ടെന്ന് കണ്ടെത്തുകയും പിന്നീട് ഗവേഷണം ആരംഭിക്കുകയുമായിരുന്നു. ഹൈഡ്രോ കാര്‍ബണ്‍, മൈക്രോ നൊഡ്യൂള്‍ എന്നിവയും അതീവ സാന്ദ്രതയേറിയ ഈ കടല്‍ത്തട്ടില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com