ഗുജറാത്തില്‍ മഹാസഖ്യം ആശങ്കയില്‍; രാഹുലിനെ കാണാനില്ലെന്ന് ജിഗ്നേഷ് മേവാനി

ഗുജറാത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാലസഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ രാഹുലിനെ കാണനില്ലെന്ന് വ്യക്തമാക്കി ദലിത് പ്രക്ഷോഭ നേതാാവ് ജിഗ്നേഷ് മേവാനി
ഗുജറാത്തില്‍ മഹാസഖ്യം ആശങ്കയില്‍; രാഹുലിനെ കാണാനില്ലെന്ന് ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാലസഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ രാഹുലിനെ കാണനില്ലെന്ന് വ്യക്തമാക്കി ദലിത് പ്രക്ഷോഭ നേതാാവ് ജിഗ്നേഷ് മേവാനി. ഫേ്‌സ്ബുക് പോസ്റ്റിലാണ് ജിഗ്‌നേഷ് നിലപാട് വ്യക്തമാക്കിയത്. താന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാല്‍ തന്നെ അത് ദലിത് പ്രശ്‌നങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസ് കാഴ്ചപ്പാട് അറിയാനായിരിക്കും. അല്ലാതെ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ലെന്നും ജിഗ്‌നേഷ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, രാഹുല്‍ ഗാന്ധി ഇന്നുമുതല്‍ ആരംഭിക്കുന്ന ഗുജറാത്ത് പര്യടനത്തിനിടെ ജിഗ്‌നേഷുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകുന്നില്ലെന്ന് മേവാനി മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഭരണഘടനാ വിരുദ്ധരായ, ദലിത്, പട്ടിദാര്‍, കര്‍ഷക വിരുദ്ധരായ ബിജെപിയെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മേവാനി പറഞ്ഞു. 

പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് അവകാശമുന്നണി നേതാവ് ജിഗ്‌നേഷ് മേവാനി, പിന്നാക്ക- ദലിത് -ആദിവാസി ഐക്യവേദി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. പട്ടേല്‍ സംഭരണ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മൂന്നാംതീയതി നിലപാടറിയിക്കണം എന്നാണ് ഹാര്‍ദിക് പട്ടേലിന്റെ നിലപാട്. ഹാര്‍ദികും നേരത്തെ കോണ്‍ഗ്രസ് ക്ഷണം തള്ളിയിരുന്നു. എന്നാല്‍ ക്ഷണം സ്വീകരിച്ച അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com