വരാനിരിക്കുന്നത് ദരിദ്രരുടെ നല്ലനാളുകള്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി

കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 
വരാനിരിക്കുന്നത് ദരിദ്രരുടെ നല്ലനാളുകള്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി

ധര്‍മ്മശാല:   ദരിദ്രരില്‍ നിന്നും കൊളളയടിച്ച പണം അവര്‍ക്ക് തന്നെ തിരിച്ചു നല്‍കുന്ന നല്ല കാലം ആസന്നമായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 
ഇതിനായി ബിനാമി ഇടപാടുകള്‍ക്ക് എതിരെയുളള നടപടികള്‍ ശക്തമാക്കും. കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി കൊണ്ടായിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം. ഇത്തരം നടപടികളെ കോണ്‍ഗ്രസ് ആശങ്കയോടെയാണ് കാണുന്നത്. എങ്കിലും അനധികൃതമായി സ്വത്ത് സമ്പാദിച്ച കോണ്‍ഗ്രസ് നേതാക്കളോട് കേന്ദ്രസര്‍ക്കാര്‍ ഒരു ദയയും കാണിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ടുഅസാധുവാക്കലിന് എതിരെയുളള പ്രചാരണം വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ മറവില്‍ ബിനാമി ഇടപാടുകള്‍ക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ ദരിദ്രരില്‍ നിന്നും കൊളളയടിച്ച പണം അവര്‍ക്ക് തന്നെ തിരിച്ചു നല്‍കുന്ന നല്ല കാലം ആസന്നമായതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു. ബിനാമി ഇടപാടുകളിലുടെ ആര്‍ജിച്ച സ്വത്തുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കും. നോട്ടുഅസാധുവാക്കലിന്റെ വാര്‍ഷികദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കാന്‍  പോകുകയാണ്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് അത് കളളപ്പണദിനമാണെന്നും നരേന്ദ്‌മോദി പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com