ചായ വിറ്റിട്ടുണ്ട്, പക്ഷേ രാജ്യത്തെ വിറ്റിട്ടില്ല; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി 

ഇനിയെങ്കിലും തന്റെ ഭൂതകാലത്തെയും ദരിദ്രജനവിഭാഗത്തെയും അധിക്ഷേപിക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസിനോട് മോദി
ചായ വിറ്റിട്ടുണ്ട്, പക്ഷേ രാജ്യത്തെ വിറ്റിട്ടില്ല; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി 

അഹമ്മദാബാദ്: ചായവില്‍പ്പനക്കാരന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസിനെ അതേ നാണയത്തില്‍  വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ചായ വില്‍പ്പന നടത്തിയിട്ടുണ്ട്, എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ലെന്ന് കോണ്‍ഗ്രസിനെ ഉദേശിച്ച് നരേന്ദ്രമോദി തിരിച്ചടിച്ചു. താഴെക്കിടയില്‍ നിന്നും താന്‍ വളര്‍ന്ന് വന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. ഈ നിലയില്‍ ഒരു പാര്‍ട്ടി അധപതിക്കാമോ എന്നും മോദി ചോദിച്ചു. ഇനിയെങ്കിലും തന്റെ ഭൂതകാലത്തെയും ദരിദ്രജനവിഭാഗത്തെയും അധിക്ഷേപിക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസിനോട് മോദി അപേക്ഷിച്ചു. 

ഒരു പുതിയ പാര്‍ട്ടി ദില്ലിയില്‍ വന്നിട്ടുണ്ട്. ഇവരുടെ ശൈലി നിരന്തരം മറ്റുളളവരെ അധിക്ഷേപിച്ച് ഓടി മറയുക എന്നതാണ്. രാഷ്ട്രീയ പാരമ്പര്യമുളള കോണ്‍ഗ്രസ് ഇത്തരം വഴികള്‍ സ്വീകരിക്കുകയില്ലെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി കോണ്‍ഗ്രസും സമാനമായ കുറുക്കുവഴികള്‍ തേടികൊണ്ടിരിക്കുയാണെന്ന് നരേന്ദ്രമോദി പരിഹസിച്ചു.  ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ റാലികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. വികസന അജന്‍ണ്ടയാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്. ഇത് ഉന്നയിക്കുന്ന തനിക്ക്  നേരെ എറിയുന്ന ചെളിയില്‍ താമര വിടരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com