പുതിയ ജീന്‍സ് ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഇളയ സഹോദരനെ യുവാവ് കുത്തിക്കൊന്നു

ജീന്‍സിനെ ചൊല്ലിയുളള തര്‍ക്കത്തെതുടര്‍ന്ന് ഇളയ സഹോദരനെ യുവാവ് കുത്തിക്കൊന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അലഹബാദ്: ജീന്‍സിനെ ചൊല്ലിയുളള തര്‍ക്കത്തെതുടര്‍ന്ന് ഇളയ സഹോദരനെ യുവാവ് കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് സംഭവം.

അലഹബാദിലെ ബെഹ്മല്‍പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. രാജേന്ദ്ര ഇളയ സഹോദരനായ സുരേന്ദ്രയെ കുത്തിക്കൊന്നു എന്നാണ് പൊലീസ് ഭാഷ്യം. ഒരു ജോടി ജീന്‍സിനെ ചൊല്ലിയിലുളള തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.  തുടക്കത്തിലുണ്ടായ വാക്കേറ്റം പിന്നിട് അടിപിടിയിലെത്തുകയും ഒടുക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഇളയ സഹോദരനായ സുരേന്ദ്ര വിപണിയില്‍ നിന്നും ഒരു ജോടി ജീന്‍സ് വാങ്ങി. ഇത് ധരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുരേന്ദ്ര മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com