രാഹുലിനെതിരെ പ്രതിഷേധിച്ചവരെ തല്ലിയോടിച്ച് കോണ്‍ഗ്രസ്; പ്രതിഷേധിച്ചത് ബിജെപിയെന്ന് വിശദീകരണം

പാര്‍ട്ടി അധ്യക്ഷനായതിന് ശേഷമുളള രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേഠി സന്ദര്‍ശനത്തിനിടെ , പ്രതിഷേധപ്രകടനം നടത്തിയവരെ തല്ലി ഓടിച്ച് കോണ്‍ഗ്രസ്.
രാഹുലിനെതിരെ പ്രതിഷേധിച്ചവരെ തല്ലിയോടിച്ച് കോണ്‍ഗ്രസ്; പ്രതിഷേധിച്ചത് ബിജെപിയെന്ന് വിശദീകരണം

അമേഠി: പാര്‍ട്ടി അധ്യക്ഷനായതിന് ശേഷമുളള രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേഠി സന്ദര്‍ശനത്തിനിടെ , പ്രതിഷേധപ്രകടനം നടത്തിയവരെ തല്ലി ഓടിച്ച് കോണ്‍ഗ്രസ്. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം പ്രതിഷേധപ്രകടനത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച് പ്രശ്‌നത്തില്‍ നിന്നും തടിത്തപ്പാനാണ് കോണ്‍ഗ്രസ് ശ്രമം.

അമേഠിയുടെ വികസനത്തിനായി മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ ദീര്‍ഘകാലമായിട്ടും പാലിക്കാത്തതിന് രാഹുല്‍ ഗാന്ധി ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടുളള ജനങ്ങളുടെ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട് അലങ്കോലപ്പെടുത്തിയത്. പോസ്റ്ററുകളും, പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധം. വെസ്പ ഫാക്ടറി പുന: സ്ഥാപിക്കുക അടക്കമുളള നിരവധി ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചത്. രാഹുല്‍ ഗാന്ധി പ്രദേശത്ത്് കൂടി കടന്നുപോകുന്നതിന് തൊട്ടുമുന്‍പ് ഗാന്ധിയന്‍ തൊപ്പി ധരിച്ചെത്തിയ ചിലര്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ കടന്നുകൂടി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ആദ്യം പ്രതിഷേധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ ആക്രമിക്കുകയായിരുന്നു. പൊലീസ് നോക്കിനില്‍ക്കേയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ തല്ലിയൊടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. ആക്രമണത്തിന് എതിരെ പ്രതിഷേധക്കാര്‍ പൊലീസില്‍ പരാതി നല്‍കി

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ചില  മുതിര്‍ന്ന നേതാക്കള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ഒത്തുകളിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ അനുയായി ആരോപിച്ചു. എന്നാല്‍ ഈ ആരോപണം ബിജെപി നിഷേധിച്ചു. ദീര്‍ഘകാലമായിട്ടും മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാത്ത രാഹുല്‍ ഗാന്ധിയോടുളള ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധം മാത്രമാണിതെന്ന് ബിജെപി എംഎല്‍എ ധാല്‍ ബഹദൂര്‍ കോരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com