യെച്ചൂരിക്ക് തിരിച്ചടി ; കോണ്‍ഗ്രസ് ബന്ധം വേണ്ട, കാരാട്ടിനെ പിന്തുണച്ച് 55 പേര്‍ 

കോണ്‍ഗ്രസ് ബന്ധത്തില്‍ സീതാറാം യച്ചൂരിയുടെ നിലപാട് തള്ളി സിപിഎം കേന്ദ്രകമ്മിറ്റി തള്ളി.  വോട്ടിനിട്ടാണ് യെച്ചൂരിയുടെ രേഖ തള്ളിയത്
യെച്ചൂരിക്ക് തിരിച്ചടി ; കോണ്‍ഗ്രസ് ബന്ധം വേണ്ട, കാരാട്ടിനെ പിന്തുണച്ച് 55 പേര്‍ 

ന്യൂഡല്‍ഹി;  കോണ്‍ഗ്രസ് ബന്ധത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളി സിപിഎം കേന്ദ്രകമ്മിറ്റി തള്ളി.  വോട്ടിനിട്ടാണ് യെച്ചൂരിയുടെ രേഖ തള്ളിയത്. യെച്ചൂരിയുടെ പ്രമേയത്തെ അനുകൂലിച്ച് 31 പേരും, എതിര്‍ത്ത് 55 വോട്ടുകളും ലഭിച്ചു. ഇതാദ്യമായാണ് സിപിഎമ്മില്‍ ജനറല്‍ സെക്രട്ടറിയുടെ രേഖ വോട്ടിനിട്ട് തള്ളുന്നത്. 

കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ധാരണകളും വേണഅടെന്നായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി ധാരണ ഉണ്ടാക്കണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. പശ്ചിമബംഗാള്‍ ഘടകവും, വിഎസ് അച്യുതാനന്ദനും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു. 

ത്രിപുരയിലെ ചില അംഗങ്ങളും ജനറല്‍ സെക്രട്ടറിയുടെ രേഖയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കാരാട്ട് പക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകള്‍ വോട്ടിനിടുകയായിരുന്നു. കോണ്‍ഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടാണു സിസിയില്‍ വിജയിച്ചത്. ഇതോടെ, രാഷ്ട്രീയ അടവുനയത്തെക്കുറിച്ചു പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്നു തയാറാക്കിയ ഭാഗമാവും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com