ഗോവയിലെ സെല്‍ഫിഭ്രമം അല്‍പം കുറയ്ക്കാം;  24 ഇടങ്ങള്‍ ഇനി സെല്‍ഫി നിരോധിത മേഖലകള്‍ 

സെല്‍ഫിഭ്രമം മൂലം സംഭവിക്കുന്ന അപകടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഗോവയിലെ കടല്‍തീരങ്ങളില്‍ നോ സെല്‍ഫി പൊയിന്റുകള്‍ സ്ഥാപിക്കുന്നു
ഗോവയിലെ സെല്‍ഫിഭ്രമം അല്‍പം കുറയ്ക്കാം;  24 ഇടങ്ങള്‍ ഇനി സെല്‍ഫി നിരോധിത മേഖലകള്‍ 

പനാജി:  സെല്‍ഫിഭ്രമം മൂലം സംഭവിക്കുന്ന അപകടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഗോവയിലെ കടല്‍തീരങ്ങളില്‍ നോ സെല്‍ഫി പൊയിന്റുകള്‍ സ്ഥാപിക്കുന്നു. സെല്‍ഫിയെടുക്കുന്നതുവഴി അപകടം സംഭവിക്കാന്‍ സാധ്യത കൂടുതലുള്ള ഇടങ്ങളിലാണ് സെല്‍ഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ലൈഫ്ഗാര്‍ഡ് ഏജന്‍സി തിരഞ്ഞെടുത്ത 24 മേഖലകളാണ് നോ സെല്‍ഫി പൊയിന്റുകളായി മാറ്റിയിരിക്കുന്നത്.

നോര്‍ത്ത് ഗോവയില്‍ ബാഗാ റിവര്‍, ഡോണ പോള ജെട്ടി, അന്‍ജുന, വഗേറ്റര്‍, അരംബോള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സെല്‍ഫി നിരോധിക മേഖലകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗത്ത് ഗോവയില്‍ അഗോണ്‍ണ്ട, ജാപ്പനീസ് ഗാര്‍ഡന്‍, ബീട്ടള്‍, ബോഗ്മാലോ തുടങ്ങിയ സ്ഥലങ്ങളും സെല്‍ഫി നിരോധിക  സ്ഥലങ്ങളാകും.  

തിരഞ്ഞടുക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെല്ലാം നോ സെല്‍ഫി സിഗ്നലുകള്‍ സ്ഥാപിക്കുമെന്നും നിലവിലെ സൈന്‍ ബോര്‍ഡുകളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുമെന്നും ലൈഫ്ഗാര്‍ഡ് ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ദൃഷ്ടി മറൈന്‍ പറഞ്ഞു. എമര്‍ജന്‍സി ടോള്‍ ഫ്രീ നമ്പറും കടലിലിറങ്ങുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com