ഹെല്‍ത്ത് കെയര്‍ ആക്‌സസ് ഇന്ത്യ 145-ാം സ്ഥാനത്ത്; കേരളത്തിലും ഗോവയിലും മെച്ചപ്പെട്ട പ്രകടനം അസം, യുപി പിന്നോക്കം നില്‍ക്കുന്നു  

195രാജ്യങ്ങള്‍ അടങ്ങിയ ഹെല്‍ത്ത് കെയര്‍ ആക്‌സസ് പട്ടികയില്‍ ഇന്ത്യ 145-ാം സ്ഥാനത്ത്
ഹെല്‍ത്ത് കെയര്‍ ആക്‌സസ് ഇന്ത്യ 145-ാം സ്ഥാനത്ത്; കേരളത്തിലും ഗോവയിലും മെച്ചപ്പെട്ട പ്രകടനം അസം, യുപി പിന്നോക്കം നില്‍ക്കുന്നു  

ന്യൂഡല്‍ഹി: 195രാജ്യങ്ങള്‍ അടങ്ങിയ ഹെല്‍ത്ത് കെയര്‍ ആക്‌സസ് പട്ടികയില്‍ ഇന്ത്യ 145-ാം സ്ഥാനത്ത്. രാജ്യത്തെ ആരോഗ്യ സുരക്ഷാ രംഗത്തെ ഗുണനിലവാരവും ചികിത്സയുടെ ലഭ്യതയും മാനദണ്ഡമാക്കി നടത്തിയ പഠനത്തിന്റെ പശ്ചാതലത്തിലാണ് പട്ടിക പുറത്തുവിട്ടത്. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക, ബൂട്ടാന്‍ തുടങ്ങിയവരെക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 

പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലാണെങ്കിലും മുന്‍ വര്‍ഷങ്ങളെക്കാള്‍ രാജ്യത്തെ ആരോഗ്യ രംഗം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് പഠനം ചൂണ്ടികാട്ടിയിരിക്കുന്നത്. 1990ല്‍ 24.7ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍ എന്നും 2016ലേക്കെത്തിയപ്പോള്‍ ഇത് 41.2ആയി ഉയര്‍ന്നെന്നും പഠനത്തില്‍ പറയുന്നു. 2016ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആരോഗ്യരംഗത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഗോവയും കേരളവുമാണെന്നും ഈ രംഗത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണെന്നും പഠനത്തില്‍ പറയുന്നു. 

പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ടിബി, ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയോടുള്ള പോരാട്ടത്തില്‍ പിന്നോക്കം നില്‍ക്കുകയാണ്. പട്ടികയില്‍ ചൈന 48-ാം സ്ഥാനത്തും ശ്രീലങ്ക 71-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ 133ഉം 134ഉം സ്ഥാനങ്ങളിലാണ്. നേപ്പാള്‍ 149ഉം പാക്കിസ്ഥാന്‍ 154-ാം സ്ഥാനത്തുമായി ഇന്ത്യയ്ക്ക് പിന്നിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com